ഒഐസിസി ഓസ്ട്രേലിയ ഗോള്‍ഡ് കോസ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു
Wednesday, July 29, 2015 7:39 AM IST
ഗോള്‍ഡ് കോസ്റ് (ക്വീന്‍സ്ലാന്‍ഡ്): ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗോള്‍ഡ് കോസ്റില്‍ ഒഐസിസി ഓസ്ട്രേലിയ പ്രവര്‍ത്തനം ആരംഭിച്ചു.

ഓസ്ട്രേലിയന്‍ മലയാളികള്‍ സ്ഥിരതാമസമാക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നാണു ഗോള്‍ഡ് കോസ്റ്. മലയാളികളുടെ ഇഷ്ട വിഭവങ്ങളായ കപ്പ, ചക്ക, മാങ്ങ, തേങ്ങ ഉള്‍പ്പെടെയുളള കാര്‍ഷിക വിഭവങ്ങള്‍ ധാരാളമായി വിളയുന്ന സ്ഥലമാണു ഗോള്‍ഡ് കോസ്റ്.

ഒഐസിസി ദേശീയ ചെയര്‍മാന്‍ സി.പി. സാജു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും സമ്മേളനത്തില്‍ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി ദിനേശ് കൊളളാപ്പിളളി (പ്രസിഡന്റ്), മേരി സാജു, ജോര്‍ജ് ഏബ്രഹാം (വൈസ് പ്രസിഡന്റുമാര്‍), ഡെന്നിസ് മാത്യു (സെക്രട്ടറി), ജോസ് അക്കൂട്ട്, ജീവാസ് വേണാട് (ജോ. സെക്രട്ടറിമാര്‍), അനീഷ് രവി (ട്രഷറര്‍) എന്നിവരെയും സെന്‍ട്രല്‍ കമ്മിറ്റി ഡെലിഗേറ്റായി ജിജോ തോമസ് കടനാട്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഏബ്രഹാം കുരുവിള, ഷാജി പീറ്റര്‍, ദീപു പോള്‍, ഷിബി മരിയ ജേക്കബ് എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തില്‍ ഈ വര്‍ഷത്തെ സ്വാതന്ത്യ്രദിനാഘോഷ പരിപാടികള്‍ വിപുലമായി നടത്താന്‍ തീരുമാനിച്ചു. ഓഗസ്റ് 10നു (തിങ്കള്‍) വൈകുന്നേരം ആറു മുതല്‍ റിവര്‍ സ്പ്രിംഗ് ക്ളബില്‍ (64 ഏശഹീി ഞീമറ, ചലൃമിഴ 4211) ഫാമിലി സംഗമവും ഡിന്നര്‍ നൈറ്റും സംഘടിപ്പിക്കും.

വിവരങ്ങള്‍ക്ക് : ദിനേശ് കൊളളാപ്പിളളി : 043 419 4314, 042 391 2034.