ഹൈസ്കൂള്‍ റാങ്ക് ജേതാക്കള്‍ക്കു പിഎംഎഫ് ഉജ്വല സ്വീകരണം
Wednesday, July 29, 2015 5:44 AM IST
ഗാര്‍ലന്റ്: പ്രവാസി മലയാളി ഫെഡറേഷന്‍ ഡിഎഫ്ഡബ്ള്യു യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോ പ്ളെക്സിലെ ഹൈസ്കൂളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വാലിഡിക്ടോറിയന്‍ സലൂറ്ററ്റോറിയന്‍ വിദ്യാര്‍ഥികള്‍ക്ക് ഉജ്വല സ്വീകരണം നല്‍കി.

ഗാര്‍ലന്റ് ഇന്ത്യ ഗാര്‍ഡന്‍സില്‍ ജൂലൈ 26നു വൈകുന്നേരം ആറിനു അവാര്‍ഡുദാന ചടങ്ങുകള്‍ ആരംഭിച്ചു. പ്രസിഡന്റ് തോമസ് രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് തോമസ് രാജന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി സിജു വി. ജോര്‍ജ് സ്വാഗതം ആശംസിച്ചു. ഉന്നത നിലവാരത്തോടെ ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ഥികള്‍ മലയാളി സമൂഹത്തിനു അഭിമാനകരമാണെന്നും ഇതിനായി അക്ഷീണം പ്രയത്നിച്ച വിദ്യാര്‍ഥികള്‍ക്കും അവര്‍ക്കു പ്രോത്സാഹനം നല്‍കിയ മാതാപിതാക്കളും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നു അധ്യക്ഷ പ്രസംഗത്തില്‍ തോമസ് രാജന്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്നു നടന്ന അവാര്‍ഡ്ദാന ചടങ്ങിനു പിഎംഎഫ് ഗ്ളോബല്‍ ട്രഷററും മാധ്യമപ്രവര്‍ത്തകനുമായ പി.പി. ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കണ്െടത്തുന്നതിനും പിഎംഎഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഭരണാധികാരികളില്‍ സ്വാധീനം ചെലുത്തുന്നതായും അതോടൊപ്പം പ്രവാസികളുടെ നേട്ടങ്ങളില്‍ അവരെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമുഉള ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതിന്ു സംഘടന പ്രതിജ്ഞാബദ്ധമാണെന്നും ചെറിയാന്‍ പറഞ്ഞു. അവാര്‍ഡ് ജേതാക്കളെ അനുമോദിച്ച് റോയ് ജോസഫ്, സന്തോഷ് പിളള, ജയ്സ് ജേക്കബ്, ഏബ്രഹാം മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ വാലിഡിക്ടോറിയന്മാരായ റൂബി അനിത ചെറിയാന്‍ (സണ്ണി വെയ്ല്‍), ജെറിന്‍ ജേക്കബ് (മസ്ക്കറ്റ്), ജെയ്സി തോമസ് (ഗാര്‍ലന്റ്), സാലുറ്ററ്റോറിയന്മാരായ ജോവന്‍ ജേക്കബ്, ജോസഫ് മോഹന്‍, ഏബന്‍ ഏബ്രഹാം, സാന്ദ്ര ജിം. ചെറിയാന്‍ എന്നിവര്‍ക്കുള്ള പിഎംഎഫ് ട്രോഫികള്‍ പി.പി. ചെറിയാന്‍ സമ്മാനിച്ചു.

തുടര്‍ന്നു സമ്മാനാര്‍ഹരായ വിദ്യാര്‍ഥികള്‍ തങ്ങളുടെ വിജയത്തിനു നിദാനമായ അനുഭവങ്ങളെക്കുറിച്ച് സംക്ഷിപ്തമായി പങ്കുവച്ചതോടൊപ്പം തങ്ങളെ ആദരിച്ച പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികളെ മുക്തകണ്ഠം അഭിനന്ദിച്ചു. ട്രഷറര്‍ രാജന്‍ മേപ്പുറം എല്ലാവര്‍ക്കും നന്ദി പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും വിഭവ സമൃദ്ധമായ സ്നേഹ സത്ക്കാരവും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി