ഫിന്‍ഗ്ളാസില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ് എട്ടിന്
Wednesday, July 29, 2015 5:36 AM IST
ഡബ്ളിന്‍: ഫിന്‍ഗ്ളാസ് ഇലവന്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ് എട്ടിന് (ശനി) ലെന്‍സ്ബറോ ക്രിക്കറ്റ് ഗ്രൌണ്ടില്‍ നടക്കും.

അയര്‍ലന്‍ഡിലെ പ്രമുഖരായ എട്ടു ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഇന്‍ഗ്രിഡിയന്‍സ് ഏഷ്യന്‍ സ്റോര്‍, കോണ്‍ഫിഡന്റ് ട്രാവല്‍സ് എന്നിവരാണ്. ഗീവര്‍ഗീസ് ഫോട്ടോഗ്രാഫിയാണു സഹസ്പോണ്‍സര്‍.

വിവരങ്ങള്‍ക്ക്: 0894832154, 0876838541, 0894767974.

റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍