അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ഐഡിസി അനുശോചിച്ചു
Wednesday, July 29, 2015 5:35 AM IST
ജിദ്ദ: ഇന്ത്യയുടെ അഭിമാനം വാനലോകത്തിനപ്പുറമുയര്‍ത്തിയ ബഹുമുഖപ്രതിഭയായിരുന്നു അബ്ദുള്‍ കലാമെന്നു സെക്രട്ടേറിയറ്റ് അനുസ്മരിച്ചു.

കഠിനാധ്വാനത്തിലൂടെ ഒരു ഇന്ത്യന്‍ പൌരന് ഏതു വലിയ സ്ഥാനവും നേടിയെടുക്കാമെന്നു സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു. തന്റെ അവസാന ശ്വാസം വരെ സ്വപ്നങ്ങള്‍ കാണാനും അത് യാഥാര്‍ഥ്യമാക്കാനും യുവ സമൂഹത്തെ ഉണര്‍ത്തി കൊണ്ടിരുന്ന ഒരു മഹാ മനീഷിയെയാണ് ഇന്ത്യക്കു നഷ്ടമായത്.

യോഗത്തില്‍ ഹുസൈന്‍ ബാഖവി അധ്യക്ഷത വഹിച്ചു. സല്‍ഫീക്, റഷീദ് കൊളപ്പുറം, നാസര്‍ ചാവക്കാട് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍