അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ജര്‍മനിയിലെ വിവിധ സംഘടനാ പ്രവര്‍ത്തകര്‍ അനുശോചിച്ചു
Wednesday, July 29, 2015 5:35 AM IST
കൊളോണ്‍: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ജര്‍മനിയിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനാ പ്രവര്‍ത്തകര്‍ അനുശോചിച്ചു.

2002 മുതല്‍ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായി ജനഹൃദയങ്ങളില്‍ കുടിയിരുന്ന മികച്ച ജനനേതാവും ശാസ്ത്രജ്ഞനും ചിന്തകനും എളിമയുടെ പ്രതീകവുമായ ഡോ. കലാമിന്റെ ദേഹവിയോഗം ഇന്ത്യക്കു തീരാനഷ്ടമാണെന്നു ജര്‍മനിയിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനാ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വളര്‍ച്ച സ്വപ്നം കണ്ട ഒരു മാര്‍ഗദര്‍ശിയെ ആണ് നമുക്കു നഷ്ടമായത്. ലോകരാജ്യങ്ങളുടെ മുമ്പില്‍ ഇന്ത്യയുടെ ആണവ പദ്ധതിക്ക് ഉണര്‍വേകി തലയുയര്‍ത്തി നടക്കാന്‍ നമുക്കായത് അബ്ദുള്‍ കലാമിന്റെ കാലത്തായിരുന്നുവെന്നു വിവിധ സംഘടനാ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

ജോളി തടത്തില്‍, മാത്യു ജേക്കബ്, ജോസഫ് കില്ലിയാന്‍, ജോസഫ് വെള്ളാപ്പള്ളി, ഗ്രിഗറി മേടയില്‍, ജോളി എം. പടയാട്ടില്‍, രാജന്‍ മേമടം, ജോസുകുട്ടി കളത്തില്‍പറമ്പില്‍ (ഡബ്ള്യുഎംസി), ജോസ് പുതുശേരി, ഡേവീസ് വടക്കുംചേരി (കൊളോണ്‍ കേരള സമാജം) ജോണ്‍ കൊച്ചുകണ്ടത്തില്‍, ജിന്‍സണ്‍ എഫ്. വര്‍ഗീസ് (ഒഐസിസി ജര്‍മനി), തോമസ് അറമ്പന്‍കുടി (ഭാരതീയ സ്വയം സഹായ സമിതി), ജോസ് കുമ്പിളുവേലില്‍ (പ്രവാസി ഓണ്‍ലൈന്‍), പോള്‍ ഗോപുരത്തിങ്കല്‍, സണ്ണി വേലൂക്കാരന്‍, വര്‍ഗീസ് ചന്ദ്രത്തില്‍ (ജിഎംഎഫ്), സെന്‍ട്രല്‍ കമ്മിറ്റി ഓഫ് കേരള അസോസിയേഷന്‍സ് സെക്രട്ടറി ജോസഫ് മാത്യു തുടങ്ങിയ പ്രവാസി സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുമുള്ളവര്‍ അനുശോചിച്ചു.