ഇന്ത്യന്‍ സംഗീതോത്സവത്തിനു ടൊറന്റോയില്‍ തിരശീല ഉയരുന്നു
Wednesday, July 29, 2015 5:04 AM IST
ടൊറന്റോ: കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പെരുമ മാറ്റുരക്കുന്ന ഇന്ത്യന്‍ സംഗീത ഉത്സവത്തിന് ടൊറന്റോ വേദിയാകുന്നു. ഓഗസ്റ് 01 ,02 തിയതികളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം പത്തുവരെ സ്കാര്‍ബറോ പെരിയ ശിവം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യയിലെയും, കാനഡയിലെയും സംഗീത ലോകത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു.

വര്‍ണ രാമേശ്വരം ജയദേവന്‍, രാജി ഗോപാലകൃഷ്ണന്‍, സേലം ശിവം, തിരുവാരൂര്‍, നെല്‍വേലി വെങ്കിടേഷ്, കിരണ്‍ ഡല്‍ഹി സായ് രാം എന്നിവര്‍ ഉള്‍പെടുന്ന 40 കലാകാരന്മാര്‍ വേദിയില്‍ അണിനിരക്കുന്ന രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ആദ്യ സംഗീത ഉത്സവത്തിനാണു തിരിതെളിയുന്നത് . ഇവരെക്കൂടാതെ കാനഡയിലെ പുതു തലമുറയിലെ കഴിവു തെളിയിച്ച ഇരുപതില്‍പ്പരം കുട്ടികളും കച്ചേരി അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ വിരുന്നൊരുക്കുന്നതില്‍ ജോസ് കറത്തേടത്ത് സഹായ സഹാരണങ്ങള്‍ ചെയ്തു കൊടുക്കുന്നു. പ്രവേശനം സൌജന്യമാണ്. കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍മാരുടെ ഈ അപൂര്‍വ സംഗമത്താല്‍ , ഇനി വരും നാളുകളില്‍ സംഗീതമയമായ ദിനങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം. സ്കാര്‍ബറൊവിലെ 1148 ബെല്ലമി റോഡിലുള്ള പെരിയ ശിവം ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന പരിപാടിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം .ീൃീിീമിെഴലലവീേഹമ്െമാ .രീാ / 647 886 7226 ആയി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജയ് പിള്ള