ബര്‍മിംഗ്ഹാമില്‍ പൂഴിക്കോല്‍ സംഗമം സെപ്റ്റംബര്‍ 20ന്
Tuesday, July 28, 2015 7:22 AM IST
ബര്‍മിംഗ്ഹാം: കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ പ്രദേശത്തുനിന്നു യു കെയിലേക്കു കുടിയേറിയവരുടെ സംഗമം സെപ്റ്റംബര്‍ 20നു ബര്‍മിംഗ്ഹാമില്‍ നടക്കും. ബര്‍മിംഗ്ഹാമിനടുത്ത് ബില്‍സ്ട്ടനിലെ ക്നാനായ ഭവനില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണു സംഗമ പരിപാടികള്‍ നടക്കുക. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങളും കലാപരിപാടികളും ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടും.

ജന്മനാടിന്റെ ഓര്‍മകള്‍ പുതുക്കാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുവാനും പരിചയം പുതുക്കാനും എല്ലാ പൂഴിക്കോല്‍ നിവാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ബിജു മടക്കക്കുഴി