ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ നിര്യാണത്തില്‍ സാംസ അനുശോചിച്ചു
Tuesday, July 28, 2015 7:21 AM IST
മനാമ: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ നിര്യാണത്തില്‍ സാംസ്കാരിക സമിതി ബഹറിന്‍ (സാംസ) അനുശോചിച്ചു.

ഇന്ത്യന്‍ മിസൈല്‍ സാങ്കേതികവിദ്യയുടെ പിതാവായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ ആകസ്മിക നിര്യാണത്തില്‍ സാംസ എക്സിക്യൂട്ടീവ് കമ്മിറ്റി അഘാതമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

പ്രസിഡന്റ് ശൈലേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. വത്സരാജന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. എല്ലാ വിഷയങ്ങളിലുമുള്ള

അറിവും വിനയവും എളിമയാര്‍ന്ന ജീവിത ശൈലിയും അദ്ദേഹത്തെ രാജ്യത്തിന്റെ പരമോന്നത പദവയില്‍ എത്തിക്കാന്‍ മറിച്ചൊരു അഭിപ്രായം ഇന്ത്യന്‍ ജനതയ്ക്ക് ഇല്ലായിരുന്നു. രാഷ്ട്രീയക്കാരനല്ലാത്ത രാഷ്ട്രപതി എന്ന വ്യത്യാസം നമ്മുടെ ജനാധിപത്യത്തിനുതന്നെ പുതുമയായിരുന്നുവെന്നു യോഗം അനുസ്മരിച്ചു.