മൈത്രി ഓസ്ട്രേലിയയുടെ ഓണം പൊന്നോണം ഓഗസ്റ് 22ന്
Monday, July 27, 2015 5:29 AM IST
മെല്‍ബണ്‍: മൈത്രിയുടെ ഈ വര്‍ഷത്തെ ഓണം പൊന്നോണം ഓഗസ്റ് 22നു (ശനി) രാവിലെ 10 മുതല്‍ നടക്കും. വൈകുന്നേരം ആറിന് ക്ളേറ്റന്‍ സെന്റ് പീറ്റേഴ്സ് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍.

അത്തപൂക്കളമത്സരം, കുട്ടികളുടെ ഓണത്തോടനുബന്ധിച്ചുള്ള മത്സരങ്ങള്‍, പുരുഷന്മാരുടെയും സ്ത്രീകളുടെയും മത്സരങ്ങള്‍, വടംവലി മത്സരം 12 മുതല്‍ ഇവന്‍സ്റാര്‍ ഒരുക്കുന്ന ഓണസദ്യ, വിവിധ കലാഗ്രൂപ്പുകളുടെ കലാപരിപാടികള്‍, നൃത്തം, നാടന്‍ പാട്ടുകള്‍, തിരുവാതിര, കുട്ടികളുടെ കലാപരിപാടികള്‍, മൈത്രി ടീം ഒരുക്കുന്ന നാലാമത് കോമഡി സ്കിറ്റ്, ഗാനമേള എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍