അക്ഫീല്‍ഡ് മലയാളം എകദിന കണ്‍വന്‍ഷന്‍ ഓഗസ്റ് 19ന്
Monday, July 27, 2015 5:28 AM IST
ലണ്ടന്‍: അട്ടപ്പാടി സെഹിയോന്‍ ടീം നയിക്കുന്ന അക്ഫീല്‍ഡ് ഏകദിന മലയാളം കണ്‍വന്‍ഷന്‍ ഓഗസ്റ് 19നു (ബുധന്‍) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ അക്ഫീല്‍ഡ് സെന്റ് ഫിലിപ്പ് നേരി കാത്തലിക് പള്ളിയില്‍ നടക്കും.

ഫാ. ഷൈജു നടുവത്താണിയില്‍ നയിക്കുന്ന കണ്‍വന്‍ഷനില്‍ വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, വിടുതല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിംഗിനും സൌകര്യം ഉണ്ടായിരിക്കുമെന്നു ഫാ. സിറിള്‍ ഇടമന അറിയിച്ചു.

വിലാസം: ട. ജവശഹശു ചലൃശ ഇമവീേഹശര ഇവൌൃരവ, ചലം ഠീിം, ഒശഴവ ടൃലല, ഡരസളശഹലറ, ഠച. 22 5ഉഖ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍