'ഓണത്തനിമ 2015' ഒക്ടോബര്‍ 25ന്
Monday, July 27, 2015 5:27 AM IST
കുവൈറ്റ്: 'ഓണത്തനിമ 2015' ഒക്ടോബര്‍ 25നു (വെള്ളി) വൈകുന്നേരം നാലു മുതല്‍ അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ അങ്കണത്തില്‍ നടക്കും.

പരിപാടിയുടെ മുഖ്യയിനമായ പതിനൊന്നാമത് ദേശീയ വടംവലി മത്സരത്തില്‍ കുവൈറ്റിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ടീം രജിസ്ട്രേഷന്‍ ഓഗസ്റ് 30നു സമാപിക്കും.

കുവൈറ്റിലെ ഓരോ ഇന്ത്യന്‍ സ്കൂളിലെയും മികച്ച വിദ്യാര്‍ഥിക്കു നല്‍കുന്ന 'പേള്‍ ഓഫ് ദി സ്കൂള്‍' അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും. ആകര്‍ഷകമായ ഇതര പരിപാടികള്‍ക്കൊപ്പം കുവൈറ്റിലെ ഇന്ത്യന്‍ അസോസിയേഷനുകളുടെ വിവരങ്ങളടങ്ങിയ ഡയറക്ടറിയുടെ പ്രകാശനവും നടക്കും. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍