കെകെഎംഎ ഫൌണ്േടഷന്‍ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു
Monday, July 27, 2015 5:25 AM IST
കുവൈറ്റ്: കുവൈറ്റിലെ ഏറ്റവും വലിയ സാമൂഹ്യ, സാംസ്കാരിക സംഘടനയായ കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനായി 2015-16 വര്‍ഷത്തേക്കു സ്കോളര്‍ഷിപ്പ് നല്‍കുന്നു.

2014-15 വര്‍ഷത്തെ പ്ളസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു ഉന്നത പഠനത്തിനു ചേര്‍ന്ന വിദ്ധ്യാര്‍ഥികള്‍ക്കാണു സ്കോളര്‍ഷിപ്പ്.

ബിരുദ കോഴ്സുകള്‍, പ്രഫഷണല്‍ കോഴ്സുകള്‍, ഡിപ്ളോമ കോഴ്സുകള്‍, ഐടിഐ തുടങ്ങിയ കോഴ്സുകളില്‍ പഠിക്കുന്ന 50 കുട്ടികളെയാണ് ഈ വര്‍ഷം സ്കോളര്‍ഷിപ്പിനായി പരിഗണിക്കുക. മിനിമം 80 ശതമാനം മാര്‍ക്കോടെ പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യ കോഴ്സുകള്‍ പാസായവരായിരിക്കണം. കോഴ്സുകളുടെ അടിസ്ഥാനത്തില്‍ 9000 രൂപ മുതല്‍ 36,000 രൂപ വരെയാണു വാര്‍ഷിക സ്കോളര്‍ഷിപ്പ് തുക.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെ മക്കള്‍ക്കു മുന്‍ഗണന നല്‍കുന്ന കേരളത്തിലെ ഏക സ്കോളര്‍ഷിപ്പ് പദ്ധതിയാണിത്.

രക്ഷിതാക്കളുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ്,  പാസായ കോഴ്സിന്റെ മാര്‍ക്ക് ലിസ്റ്, ഉന്നത പഠനത്തിനു ചേര്‍ന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ ഫോറം ഒക്ടോബര്‍ 15നു മുമ്പായി ലഭിക്കത്തക്ക വിധം അപേക്ഷിക്കേണ്ടതാണ്. മെഡിക്കല്‍/എന്‍ജിനിയറിംഗ് കോഴ്സുകള്‍ക്ക് ചേരുന്നവര്‍, ചേര്‍ന്ന ശേഷം അയച്ചാല്‍ മതിയാകും.

അപേക്ഷ ഫോറം പൊസ്റല്‍ വിഴിയോ ഇമെയില്‍ വഴിയോ ലഭിക്കും. ഇമെയില്‍ വഴി അപേക്ഷ ആവശ്യമുള്ളവര്‍ സസാമ@സസാമ.ില, മയറൌഹഹമസസ253@ഴാമശഹ.രീാ എന്നീ വിലാസങ്ങളിലോ, പോസ്റലായി അപേക്ഷ ലഭിക്കേണ്ടവര്‍ തങ്ങളുടെ വിലാസം പൂര്‍ണമായും എഴുതിയ കവര്‍ സഹിതം അപേക്ഷ കെ.കെ. അബ്ദുള്ള, ബുഷ്റ മന്‍സില്‍ പോസ്റ് വലിയപറമ്പ 671312 കാസര്‍ഗോഡ് ജില്ല. അല്ലെങ്കില്‍ കെ. അബ്ദുള്ള, ഇ.കെ. മഹല്‍, ആക്കല്‍ പി.ഒ. കാവിലുംപാറ, 673513, കോഴിക്കോട് ജില്ല എന്ന വിലാസത്തില്‍ അയയ്ക്കുക. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം മേല്‍പറഞ്ഞ ഇ-മെയില്‍ വിലാസത്തിലോ, പോസ്റല്‍ വിലാസത്തിലോ അയയ്ക്കുക. പൂര്‍ണമല്ലാത്ത അപേക്ഷ പരിഗണിക്കുന്നതല്ല. ഒക്ടോബര്‍ 30നു മുമ്പായി സ്കോളര്‍ഷിപ്പിനു തെരഞ്ഞെടുത്ത വിദ്യാര്‍ഥികളെ വിവരം അറിയിക്കും.  ഈ വര്‍ഷം സ്കോളര്‍ഷിപ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കു തുടര്‍ വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നതിന്  അവരുടെ അക്കഡേമിക് മികവു വിലയിരുത്തിയായിരിക്കും പരിഗണിക്കുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍