ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിന്റെ ഫണ്ട് റെയ്സ് പ്രോഗ്രാമിന്റെ വില്പന ഉജ്വലം
Monday, July 27, 2015 5:24 AM IST
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ ധനശേഖരണാര്‍ഥം സെപ്റ്റംബര്‍ 18ന് വൈകുന്നേരം ഏഴിനുകോപ്പര്‍ നിക്കസ് തിയറ്ററില്‍ നടത്തുന്ന ജയറാം ഷോയുടെ ആദ്യ ടിക്കറ്റ് വില്പന വിജയമായി.

ജൂലൈ 19നുരാവിലെ 10നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പാരിഷ് ഹാളില്‍ നടന്ന വാശിയേറിയ ലേലത്തില്‍ സണ്ണി-വത്സ തെക്കേപ്പറമ്പില്‍ 500 ഡോളറിനു ആദ്യ ടിക്കറ്റ് കരസ്ഥമാക്കി. സാജു കണ്ണമ്പള്ളില്‍, സജി പുതൃുക്കയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ നിര്‍വധി പേര്‍ പങ്കെടുത്തു. ലേലത്തില്‍ പങ്കെടുത്തവര്‍ക്ക് വികാരി ഫാ. തോമസ് മുളവനാല്‍ നന്ദി പറഞ്ഞു.

ഫണ്ട് റെയ്സിംഗ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍സണ്‍ കുളങ്ങരയും മറ്റു ഫണ്ട് റെയ്സിംഗ് കമ്മിറ്റി അംഗങ്ങളും പാരിഷ് എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി ജോസഫ്