കല കുവൈറ്റ് മംഗഫ് യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു
Monday, July 27, 2015 5:18 AM IST
കുവൈറ്റ്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് മംഗഫ് എ യൂണിറ്റ് അംഗങ്ങള്‍ക്കായി കുടുംബസംഗമം സംഘടിപ്പിച്ചു. ജൂലൈ 23 നു വൈകുന്നേരം മംഗഫ് കല ഓഡിറ്റോറിയത്തില്‍വച്ചു നടന്ന ചടങ്ങില്‍ കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി ഷാജു വി ഹനീഫ്, ആക്റ്റിംഗ് പ്രസിഡന്റ് സജീവ് എം ജോര്‍ജ്്, ഫഹാഹീല്‍ മേഖല സെക്രട്ടറി സുഗതകുമാര്‍ തുടങ്ങി കല കേന്ദ്രക്കമ്മിറ്റി അംഗങ്ങളും മേഖല കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. യൂണിറ്റ് അംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വിവിധതരത്തിലുള്ള പരിപാടികളും മത്സരങ്ങളും കുടുംബസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ പരിപാടിക്കു മാറ്റുകൂട്ടി. യൂണിറ്റ് കണ്‍വീനര്‍ രവീന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തില്‍ ജിജോ ഡൊമിനിക്, ടി.ആര്‍. സുധാകരന്‍, സുഭാഷ്, തോമസ് അബ്രഹാം, രജീഷ്, അനൂപ് മംഗാട്ട്, രഘു പേരാമ്പ്ര, ഷെറിന്‍ ഷാജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍