ജയറാം ഷോ 2015: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Monday, July 27, 2015 5:16 AM IST
ടൊറന്റോ: കല കാനഡയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ അഞ്ചിനു ശനിയാഴ്ച നടക്കുന്ന ജയറാം ഷോ 2015 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിന്റെ തനതു കലകളെയും , മലയാളത്തിന്റെ കലാകാരന്മാരെയും സംസ്കാരത്തെയും ഒരു പോലെ സമന്വയിപ്പിക്കുന്നതിനും പ്രവാസ ജീവിതത്തിലെ പുതിയതും പഴയതും ആയ തലമുറയെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മൂന്നു മണിക്കൂര്‍ നീണ്ടുനില്ക്കുന്ന നിരവധി രസകരമായ പരിപാടികള്‍ കോര്‍ത്തിണക്കിയ ജയറാം ഷോ 2015ന്റെ ടിക്കറ്റ് വില്പന പുരോഗമിച്ചു വരുന്നു.

നടന്‍ ജയറാം, നടി പ്രിയാമണി, ഗായകന്‍ ഉണ്ണിമേനോന്‍, കോമഡി താരങ്ങളായ രമേഷ് പിഷാരടി, ധര്‍മജന്‍, പാഷാണം ഷാജി എന്നിവര്‍ അണിനിരക്കുന്ന ഷോ അണിയിച്ചൊരുക്കുന്നത് നാദിര്‍ഷാ ആണ്. മനോജ് കരാത്ത, റീമാക്സ് റിയല്‍റ്റി ആണ്ു ഷോയുടെ മുഖ്യ പ്രമോട്ടര്‍. ഓക്വില്ലിലെ മീറ്റിംഗ് ഹാളില്‍ സെപ്റ്റംബര്‍ അഞ്ചിനു വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും താഴെ കാണുന്നവരുമായി ബന്ധപ്പെടുക : ദിവാകരന്‍ : 647 669 9715 ,രാജേന്ദ്രന്‍ :416 543 2830 സതീഷ് :905 330 9590 . എീൃ ഠശരസല : വു://ംംം.ൌഹലസവമ.രീാ/