ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ ഓണാഘോഷവും വടംവലി മത്സരവും: കമ്മറ്റി രൂപീകരിച്ചു
Monday, July 27, 2015 5:15 AM IST
ഷിക്കാഗോ: 2015 സെപ്റ്റംബര്‍ ഏഴിനു നടക്കുന്ന ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ ഓണാഘോഷവും മൂന്നാമതു വടം വലി മത്സരവും ബെന്നി കളപ്പുര, ബിനു കൈതക്കതൊട്ടില്‍ എന്നിവര്‍ കണ്‍വീനര്‍മാരായുള്ള വിപുലമായ കമ്മിറ്റിക്കു രൂപം കൊടുത്തു. മണി കരികുളം (ഫൈനാന്‍സ്), ബൈജു കുന്നേല്‍ (പ്രോഗ്രാം ഔട്ട്ഡോര്‍), റ്റോമി ഇടത്തില്‍ (ഫുഡ്), മനോജ് അമ്മായികുന്നേല്‍ (റിസെപ്ഷന്‍), തമ്പിച്ചന്‍ ചെമ്മാച്ചേല്‍ (ഫെസിലിറ്റി), അനില്‍ മറ്റത്തില്‍കുന്നേല്‍ (വീഡിയോ), ജോസ് മണക്കാട്ട് (എന്റര്‍ടെയ്മെന്റ്), അഭിലാഷ് നെല്ലാമംറ്റം (രജിസ്ട്രേഷന്‍), മാത്യു തട്ടാമറ്റം (പബ്ളിസിറ്റി) എന്നിവര്‍ വിവിധ കമ്മറ്റികള്‍ക്കു നേതൃത്വം കൊടുക്കും.

സെപ്റ്റംബര്‍ ഏഴാം തീയതി (തിങ്കളാഴ്ച) ഉച്ചയ്ക്ക് ഒന്നു മുതല്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളി മൈതാനിയില്‍ ആരംഭിക്കുന്ന വടംവലി മത്സരത്തോടുകൂടി ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ മൂന്നാമത് ഓണാഘോഷത്തിനു തുടക്കം കുറിക്കും. നോര്‍ത്ത് അമേരിക്കയിലെ കരുത്തന്‍മാരായ മലയാളികളെ കോര്‍ത്തിണക്കിക്കൊണ്ടു നടത്തുന്ന മത്സരത്തില്‍ പ്രത്യേകത വെയ്റ്റ് അടിസ്ഥാനത്തില്‍ ആണെന്നുള്ളതാണ്. (7പേര്‍ 1400 എല്‍ബി). 

ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിനു ഗ്യാസ് ഡിപ്പോ ഓയില്‍ കമ്പനി സ്പോണ്‍സര്‍ ചെയ്യുന്ന 3001 ഡോളറും, നെടിയകാലായില്‍ മാണി മെമ്മോറിയില്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ജയിസ് പറ്റാപതിയില്‍ സ്പോണ്‍സര്‍ ചെയ്യുന്ന 2001 ഡോളറും, പി.എ ജോണ്‍ പറ്റാപതിയില്‍ മെമ്മോറിയില്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം കുളങ്ങര ഫാമിലി സ്പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും, രാജു കുളങ്ങര മെമ്മോറിയില്‍ എവര്‍റോളിംഗ് ട്രോഫിയും, ബെസ്റ് കോച്ചിനു മാത്യു തട്ടാമറ്റം സ്പോണ്‍സര്‍ ചെയ്യുന്ന 151 ഡോളറും, റ്റി.എ ചാക്കാ തട്ടാമറ്റത്തില്‍ മെമ്മോറിയില്‍ ട്രോഫിയും നല്‍കുന്നതാണ്.

മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ കണ്‍വീനര്‍മാരായ ബെന്നി കളപ്പുര (8475280492), ബിനു കൈതക്കതൊട്ടി (1 773 544 1975), സാജു കണ്ണമ്പള്ളി (പ്രസിഡന്റ് 1 847 791 1824), ജോയി നെല്ലാമറ്റം (സെക്രട്ടറി 847 309 0459), അഭിലാഷ് നെല്ലാമറ്റം (രജിസ്ട്രേഷന്‍ 1 224 388 4530) എന്നിവരുടെ പക്കല്‍ പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്. വടംവലി മത്സരത്തിനുശേഷം ഏഴു മുതല്‍ സാബു എലവങ്കലിന്റെ നേതൃത്വത്തിലുള്ള ചെണ്ട മേളത്തോടുകൂടിയുള്ള മാവേലിമന്നന്‍ എഴിന്നള്ളിപ്പും, നൂതന കലാപരിപാടികളും തുടര്‍ന്ന് ഓണ സദ്യയോടുംകൂടി പരിപാടികള്‍ അവസാനിക്കും.

റിപ്പോര്‍ട്ട്: മാത്യു തട്ടാമറ്റം