ജര്‍മനിയെ കാത്തിരിക്കുന്നത് ഇടിവെട്ടും പേമാരിയും
Saturday, July 25, 2015 8:39 AM IST
ബര്‍ലിന്‍: തുടരെ അഞ്ചു ദിവസം കിട്ടിയ തെളിഞ്ഞ സൂര്യപ്രകാശത്തിനു തത്കാലം അവസാനമാകുന്നു. വാരാന്ത്യത്തില്‍ ജര്‍മനിയെ കാത്തിരിക്കുന്നത് ഇടിവെട്ടും പേമാരിയും.

തെക്കുപടിഞ്ഞാറായി രൂപം കൊള്ളുന്ന സെല്‍കോ എന്ന ന്യൂനമര്‍ദമാണ് ഇതിനു കാരണം. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ടു തന്നെ കാറ്റടിച്ചുതുടങ്ങി. കാറ്റിനു മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാന്‍ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.

നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയിലാണ് ന്യൂനമര്‍ദത്തിന്റെ പ്രഭാവം ആദ്യം അനുഭവപ്പെട്ടത്. ഇതു രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കു വ്യാപിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദം നോര്‍ത്ത് സീയിലെത്തും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍