പിഎംഎഫ് അവാര്‍ഡുദാന ചടങ്ങ് ജൂലൈ 26ന്
Saturday, July 25, 2015 8:37 AM IST
ഗാര്‍ലന്റ്: ഗാര്‍ലന്റ്, മസ്കിറ്റ്, സണ്ണി വെയ്ല്‍, വിദ്യാഭ്യാസ ജില്ലകളില്‍ നിന്നും ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വാലിഡിക്ടോറിയന്‍, സലുലട്ടോറിയന്‍ വിദ്യാര്‍ഥികളെ പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ് ഫോര്‍ട്ട്വര്‍ത്ത് യൂണിറ്റ് പ്രത്യേക അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നു.

ജൂലൈ 26നു (ഞായര്‍) വൈകുന്നേരം ആറിന് ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുളള ഇന്ത്യ ഗാര്‍ഡന്‍ റസ്ററന്റില്‍ ചേരുന്ന അവാര്‍ഡു ദാന ചടങ്ങില്‍ പ്രസിഡന്റ് അധ്യക്ഷത വഹിക്കും. ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സിജു വി. ജോര്‍ജ് അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍