'ഇബ്രാഹിം പെര്‍വാട് ഹരിത രാഷ്ട്രീയത്തിന്റെ കാവല്‍ ഭടന്‍'
Saturday, July 25, 2015 8:35 AM IST
ദോഹ: ഹരിത രാഷ്ട്രീയത്തിന്റെ കാവല്‍ ഭടന്മാരില്‍ ഒരാളായിരുന്നു ഇബ്രാഹിം പെര്‍വാടെന്ന് ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം കെഎംസിസി കമ്മിറ്റി മര്‍ഖിയ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ അഭിപ്രായപ്പെട്ടു

റഹിം ബായാര്‍ സ്വാഗതവും പ്രസിഡന്റ് മുട്ടം മഹമൂദ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും പൈവാളികെ പഞ്ചായത്ത് ശിഹാബ് തങ്ങള്‍ ട്രസ്റ് പ്രസിഡന്റുമായ ഇബ്രാഹിമിന്റെ വിയോഗത്തിലൂടെ നഷ്ടമായത് നാടിന്റെ വിളക്കാണെന്ന് യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ജില്ല ആക്ടിംഗ് പ്രസിഡന്റ് കാദര്‍ ഉദുമ, ജനറല്‍ സെക്രട്ടറി സാദിക്ക് പാക്യാര, സെക്രട്ടറി ബഷീര്‍ ചെര്‍ക്കളം, നാസര്‍ കൈതക്കാട്, സുലൈമാന്‍ ബള്ളൂര്‍, അഷ്റഫ് ബേരപതവ്, സാദിഖ് അല്‍ വസീം, അഷ്റഫ് പെര്‍വാട് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.