'ഇശല്‍രാവ് 2015' കലാവിരുന്ന് സംഘടിപ്പിച്ചു
Friday, July 24, 2015 7:56 AM IST
ദമാം: നവോദയ സാംസ്കാരികവേദി ദമാം ടൌണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഇശല്‍ രാവ് 2015' എന്ന പേരില്‍ കലാ പരിപാടികള്‍ സംഘടിപ്പിച്ചു.

ഏരിയ കലാസമിതി അവതരിപ്പിച്ച വിവിധ തരം കലാ പരിപാടികള്‍ സദസിനു വേറിട്ട അനുഭവമായിരുന്നു. നാസര്‍ ആലപ്പി, സജീര്‍ പട്ടാമ്പി, ഷാഫി ആലപ്പി, ബിജു കൊച്ചിന്‍, മോഹനന്‍ കോഴിക്കോട്, ബിജു പുതുപ്പള്ളി, സിദിഖ് കണ്ണൂര്‍, രമണന്‍, സിദിഖ് കായംകുളം, സുന്ദരന്‍, ഷാജി, സിറാജ് ആലപ്പി, സുഹൈല്‍, സുല്‍ത്താന, ഷെമിപ്രിയ എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

തുടര്‍ന്നു നടന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര ട്രഷറര്‍ സുധീഷ് തൃപ്രയാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഏരിയ ആക്ടിംഗ് പ്രസിഡന്റ് സേതു അധ്യക്ഷത വഹിച്ചു. കേന്ദ്ര ജോ. സെക്രട്ടറി സൈനുദ്ദീന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഏരിയ കലാവിഭാഗം കണവീനര്‍ കെ.പി. ബാബു സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി മനേഷ് പുല്ലുവഴി, ഏരിയ ട്രഷറര്‍ സുരേഷ് അലനല്ലൂര്‍, മറ്റു കേന്ദ്രകമ്മിറ്റി ഏരിയ നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ചടങ്ങില്‍ ഹരി തോപ്പില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം