ജര്‍മനിയിലെ ആദ്യ ഇസ്ലാമിക് ബാങ്ക് ഫ്രാങ്ക്ഫര്‍ട്ടില്‍
Friday, July 24, 2015 5:52 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഇസ്ലാം മത ശരിയത്ത് നിയമങ്ങള്‍ അനുശാസിക്കുന്ന ആദ്യ ഇസ്ലാമിക് ബാങ്ക് ജൂലൈ 20ന് ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. തുര്‍ക്കിയിലെ പ്രധാന ബാങ്കിംഗ് സ്ഥാപനമായ ഗ്ൌല്യ ഠൌൃസ (കെടി) യുടെ ഉടമസ്ഥതയിലാണു ബാങ്ക് ആരംഭിച്ചിരിക്കുന്നത്.

ബാങ്ക് പുകയില-മദ്യ വ്യവസായം, ആയുധ വ്യവസായം, അശ്ളീല സാഹിത്യം, വ്യഭിചാര ബിസിനസ്, ചൂതാട്ടം, ഊഹക്കച്ചവടം എന്നിവയ്ക്ക് ഒരു കാരണവശാലും വായ്പകള്‍ നല്‍കുകയോ, ഇതുമായി ബന്ധപ്പെട്ടവരെ ബാങ്കില്‍ അക്കൌണ്ട് തുടങ്ങാനോ, ഇടപാടുകാരന്‍ ആക്കാനോ സമ്മതിക്കുകയില്ല. അതുപോലെ ബാങ്ക് അക്കൌണ്ടുകളും ബാങ്ക് വായ്പകളും പലിശരഹിതമാണ്.

ഇസ്ലാമിക് ബാങ്കിന്റെ പ്രവര്‍ത്തങ്ങള്‍ ഇസ്ലാംമത വിശ്വാസികള്‍ക്ക് മാത്രമായിരിക്കില്ലെന്നും ബാങ്കിന്റെ നിയമങ്ങള്‍ അനുസരിക്കുന്ന മറ്റു മത വിശ്വാസികള്‍ക്കും മതത്തില്‍ വിശ്വസിക്കാത്തവര്‍ക്കും കെടി ബാങ്കിന്റെ സേവനം ലഭിക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ കെമാല്‍ ഒസാന്‍ അറിയിച്ചു.

ഫ്രാങ്ക്ഫര്‍ട്ടില്‍ തുടങ്ങിയ ജര്‍മനിയിലെ ആദ്യ ഇസ്ലാമിക് ബാങ്കിന്റെ ശാഖകള്‍ താമസിയാതെ ജര്‍മന്‍ തലസ്ഥാന നഗരമായ ബര്‍ലിനിലും കൊളോണിലും താമസിയാതെ തുടങ്ങും.

ബാങ്കിന്റെ വിലാസം: ഗ്ൌല്യ ഠൌലൃസ (ഗഠ ആഅചഗ), ങമശ്വിലൃ ഘമിറൃമലൈ 351353   60326  എൃമിസളൌൃ മാ ങമശി.  ഠലഹ.: 06990474328

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍