മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിന്
Friday, July 24, 2015 5:51 AM IST
ലണ്ടന്‍: മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ അഞ്ചിനും സ്പോര്‍ട്സ് ഡേ ഓഗസ്റ് 29 നും നടത്തുവാന്‍ തീരുമാനിച്ചതായി അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്യന്‍ അറിയിച്ചു.

ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള സ്പോര്‍ട്സ് ഡേ ഓഗസ്റ് 29നു (ശനി) രാവിലെ 10.30 മുതല്‍ ആരംഭിക്കും. ബെബിളിലെ ഹോളി ഹെഡ്ജ് പാര്‍ക്കിലാണ് മത്സരങ്ങള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ മത്സരങ്ങളും ഇന്‍ഡോര്‍ മത്സരങ്ങളും അന്നു നടക്കും.

സെപ്റ്റംബര്‍ അഞ്ചിനു രാവിലെ 10.30 മുതല്‍ ടിംബര്‍ലി മെത്തോഡിസ്റ് ചര്‍ച്ച് ഹാളിലാണ് ഓണാഘോഷ പരിപാടികളും ജനറല്‍ ബോഡിയും നടക്കുക. അസോസിയേഷന്‍ കുടുംബങ്ങള്‍ ചേര്‍ന്ന് അത്തപ്പൂക്കളം ഒരുക്കുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്നു വിവിധങ്ങളായ മത്സരങ്ങളും വടംവലിയും നടക്കും. തൂശനിലയില്‍ വിളമ്പുന്ന ഓണ സദ്യയെ തുടര്‍ന്ന് പൊതു സമ്മേളനത്തിനു തുടക്കം കുറിക്കും. അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്യന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുത്ത് ഓണസന്ദേശം നല്‍കും. സെക്രട്ടറി സായി ഫിലിപ്പ് സ്വാഗതം ആശംസിക്കും. തുടര്‍ന്നു മാവേലിക്കു സ്വീകരണം നല്‍കുന്നതോടെ കലാപരിപാടികള്‍ക്കു തുടക്കമാകും. സ്പോര്‍ട്സ് ഡേയിലെ വിജയികള്‍ക്കു തദവസരത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

കുടുംബസമേതം ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ മുഴുവന്‍ അസോസിയേഷന്‍ അംഗങ്ങളെയും പ്രസിഡന്റ് മനോജ് സെബാസ്റ്യന്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍