പാസ്റര്‍ വെസ്ലി പീറ്റര്‍ നിര്യാതനായി
Friday, July 24, 2015 4:30 AM IST
ഡാളസ്: ദി പെന്തക്കോസ്ത് മിഷന്‍ ഗ്ളോബല്‍ ചീഫ് പാസ്റര്‍ മൈക്കിള്‍ തോമസ് ലണ്ടനിലുള്ള ബ്രിക്സ്ടണ്‍ ഫെയ്ത്ത് ഹോമില്‍ ജൂലൈ 22-നു നിര്യാതനായി.

2014 മുതല്‍ പാസ്റര്‍ വെസ്ലി സഭയുടെ ആഗോള തലവനായി   കര്‍തൃവേല മഹിമയോടെ ചെയ്തു. 2006 മുതല്‍ ചീഫ് പാസ്റര്‍ വില്‍സണ്‍ ജോസഫിന്റെ അസിസ്റന്റായി പ്രവര്‍ത്തിച്ചു. ചീഫ് പാസ്റര്‍ ടി.യു. തോമസിന്റെ കാലത്ത് സഭയുടെ നേതൃത്വ നിരയില്‍ മൂന്നാമനായി. 1970 കളില്‍ യുവാവായിരിക്കുമ്പോള്‍ ദൈവവേലയ്ക്കായി ജീവിതം സമര്‍പ്പിച്ച പാസ്റര്‍ വെസ്ലി വിശുദ്ധ വേദപുസ്തകത്തിലെ ആഴമേറിയ സത്യങ്ങള്‍ സഭയെ പഠിപ്പിക്കുകയും വിശ്വാസികളെ നയിക്കുകയും അനേകരെ ക്രിസ്തുവിനായി നേടുകയും ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നു (ലണ്ടന്‍ സമയം) ലണ്ടനിലെ ബ്രിക്സ്റണ്‍ ഫെയ്ത്ത് ഹോമില്‍ വച്ച് ടേസ്റിമോണിയല്‍ സര്‍വീസ് ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ശുശ്രൂഷകള്‍ ദി പെന്തക്കോസ്ത് മിഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് സ്ഥിതിചെയ്യുന്ന ചെന്നൈയിലെ ഇരുമ്പലിയൂര്‍ക്ക് കൊണ്ടുപോകുമെങ്കിലും സംസ്കാര ചടങ്ങുകളുടെ തിയതിയോ സമയമോ തീരുമാനിക്കപ്പെട്ടിട്ടില്ലെന്നു സഭാവക്താവ് അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്: ലണ്ടന്‍: 0442077385566; ചെന്നൈ: 091442 279 0079

റിപ്പോര്‍ട്ട്: പി.സി മാത്യു