ഐഎസ് മാതൃകയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനു ജര്‍മനിയില്‍ രണ്ടു പേര്‍ അറസ്റില്‍
Thursday, July 23, 2015 8:13 AM IST
ബര്‍ലിന്‍: ഇസ്ലാമിക് സ്റേറ്റ് ഭീകരരുടെ മാതൃകയില്‍ ആക്രമണ പദ്ധതികള്‍ തയാറാക്കിയതിന് രണ്ടു പേരെ ഇറ്റാലിയന്‍ പോലീസ് അറസ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ ടുണീഷ്യക്കാരനും അപരന്‍ പാക്കിസ്ഥാന്‍കാരനുമാണ്.

ഇവരുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ട ഭീഷണി സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. റോമിലെ കൊളോസിയവും മിലാനിലെ ഡുവോമോയും പോലുള്ള ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുമെന്നായിരുന്നു ഭീഷണി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍