കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിനായി ഹരിദ്വാര്‍ യാത്ര ഓഗസ്റ് 13ന്
Thursday, July 23, 2015 6:03 AM IST
ന്യൂഡല്‍ഹി: നജഫ്ഗഡ്, ആരാധന എന്‍ക്ളെവ് റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക വാവുദിനത്തില്‍ ബലി തര്‍പ്പണത്തിനായി ഹരിദ്വാര്‍ യാത്ര സംഘടിപ്പിക്കുന്നു.

ഓഗസ്റ് 13നു (വ്യാഴം) രാത്രി 9.30നു നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രാങ്കണത്തില്‍ നിന്നും പുറപ്പെട്ട് രാവിലെ ഹരിദ്വാറിലെത്തി ബലി തര്‍പ്പണത്തിനുശേഷം വൈകുന്നേരം നാലിന് ഡല്‍ഹിക്കു തിരിക്കും.

വിവരങ്ങള്‍ക്ക്: യശോധരന്‍ നായര്‍ 9811219540.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി