ഡാര്‍ലിംഗ്ടണ്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വെക്കേഷന്‍ ബൈബിള്‍ ക്ളാസ് ജൂലൈ 27 മുതല്‍
Wednesday, July 22, 2015 6:10 AM IST
സന്ദര്‍ലാന്‍ഡ്: ദൈവവചനം ആഴത്തില്‍ ഗ്രഹിക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും കുട്ടികള്‍ക്കു മാര്‍ഗദര്‍ശനം നല്‍കാനും ഉതകുന്ന തരത്തില്‍ കുട്ടികള്‍ക്കുവേണ്ടി വെക്കേഷന്‍ ബൈബിള്‍ ക്ളാസ് ഒരുക്കുന്നു.

ജൂലൈ 27 (തിങ്കള്‍) മുതല്‍ 30 (വ്യാഴം) വരെ നടക്കുന്ന ക്ളാസുകള്‍ ഒരുക്കുന്നത് യുകെയിലെ പ്രമുഖ മതാധ്യാപകരും വൈദികരുമാണ്. രാവിലെ 10നു തുടങ്ങുന്ന ക്ളാസുകള്‍ വൈകുന്നേരം അഞ്ചിന് അവസാനിക്കും. ഡിവൈന്‍ ധ്യാനകേന്ദ്രം ഡാര്‍ലിംഗ്ടനും ഹെക്സം ആന്‍ഡ് ന്യൂ കാസില്‍ രൂപത സീറോ മലബാര്‍ കമ്യൂണിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്ളാസുകളില്‍ ന്യൂകാസില്‍, മിഡില്‍സ്ബോറോ രൂപതകളിലെ എട്ടു മുതല്‍ 18 വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം.

വിവരങ്ങള്‍ക്ക്: 07483375070, 07852582217, 07590516672.