കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഓണാഘോഷം ഓഗസ്റ് 29ന്
Wednesday, July 22, 2015 6:08 AM IST
ഗാര്‍ലാന്‍ഡ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ് 29നു (ശനി) രാവിലെ 11 മുതല്‍ ആരംഭിക്കും. കൊപ്പല്‍ സെന്റ് അല്‍ഫോന്‍സ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണു പരിപാടികള്‍.

വാദ്യമേളങ്ങളോടെയുളള മാവേലി എഴുന്നള്ളത്ത്, പൂക്കളമത്സരം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവ ഓണാഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. കേരള വിഭവങ്ങളോടുകൂടിയ ഓണ സദ്യയും ഉണ്ടായിരിക്കും. കേരള അസോസിയേഷന്‍ പ്രഖ്യാപിച്ച എഡ്യൂക്കേഷന്‍ അവാര്‍ഡ് ഓണാഘോഷങ്ങളുടെ സമാപന ചടങ്ങില്‍ വിതരണം ചെയ്യും.

ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാ മലയാളികളേയും ഓണാഘോഷ ചടങ്ങിലേക്കു സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ബാബു കണ്േടാത്ത് 469 463 6869

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍