യുക്മ നോര്‍ത്ത് വെസ്റ് റീജണ്‍ ഫാമിലി ഫണ്‍ ഡേ സംഘടിപ്പിച്ചു
Wednesday, July 22, 2015 6:06 AM IST
ലണ്ടന്‍: സാല്‍ഫോഡ് മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച യുക്മ നോര്‍ത്ത് വെസ്റ് റീജണിന്റെ ഫാമിലി ഫണ്‍ ഡേ വിജയമായി. യുക്മ നാഷണല്‍ സെക്രട്ടറി സജിഷ് ടോം ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ യുക്മ നോര്‍ത്ത് വെസ്റ് റീജണ്‍ പ്രസിഡന്റ് അഡ്വ. സിജു ജോസഫ് അധ്യക്ഷത വഹിച്ചു.

ഫാമിലി ഫണ്‍ ഡേയുടെ ഭാഗമായി നടത്തിയ ചിത്രരചന മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. 12 വയസിനു മുകളിലുള്ളവരുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം നവീന്‍ തങ്കച്ചനും രണ്ടാം സ്ഥാനം നേഹ ബിജുവും മൂന്നാം സ്ഥാനം ജയ്സന്‍ ജിജിയും കരസ്ഥമാക്കി. 12 വയസിനു താഴെയുള്ളവരുടെ മത്സരത്തില്‍ ആഞ്ചല ടോം, ജോഷ്ന ജിജി എന്നിവര്‍ ഒന്നാം സ്ഥാനവും ക്രിസ്റി തങ്കച്ചന്‍ ജോഹന ജിജി എന്നിവര്‍ രണ്ടാം സ്ഥാനവും സാന്ദ്ര സോണി, ടീന വര്‍ക്കി എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കുവച്ചു.

ഫാമിലി ഫണ്‍ ഡേയുടെ ഒരു വലിയ പ്രത്യേകതയെന്നതു രണ്ട് അംഗങ്ങളുടെ അമ്മമാര്‍ രണ്ടു ചെറുപ്പക്കാരെ പരാജയപ്പെടുത്തിയതും സെമിയില്‍ അവര്‍ പരസ്പരം ഏറ്റുമുട്ടി നിശ്ചിത സമയം പിടിച്ച് ടൈബ്രേക്കര്‍ ആയതും ഏവരേയും സന്തോഷഭരിതരാക്കി. സാല്‍ഫോഡ് മലയാളി അസോസിയേഷനിലെ ലജു ജേക്കബിന്റെ അമ്മ അച്ചാമ്മയെയും സിന്ദുവിന്റെ അമ്മ ചന്ദ്രികയെയും ചടങ്ങില്‍ ആദരിച്ചു ട്രോഫികള്‍ നല്‍കി.

സ്ത്രീകളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം സാല്‍ഫോഡ് മലയാളി അസോസിയേഷനിലെ സിന്ദുവിനും രണ്ടാം സ്ഥാനം ഗ്രേസി ജയിംസിനുമാണ്. പുരുഷന്മാരുടെ 70 കിലോയ്ക്ക് മുകളിലുള്ളവരുടെ പഞ്ചഗുസ്തി മത്സരത്തില്‍ ഒന്നാം സ്ഥാനം ബോള്‍ട്ടനിലെ ജോഷി വര്‍ക്കിക്കും രണ്ടാം സ്ഥാനം ഒല്‍ദാമിലെ ലൈജു മാനുവലിനുമാണ്. പുരുഷന്മാരുടെ 70 കിലോയ്ക്ക് താഴെയുള്ളവരുടെ മത്സരത്തില്‍ ബോള്‍ട്ടനിലെ നോയല്‍ തോമസിനെ ഒന്നാം സ്ഥാനവും സാല്‍ഫോഡിലെ ബിനോയി മാത്യുവിനെ രണ്ടാം സ്ഥാനവും ലഭിച്ചു.

കുട്ടികളിലെ പൊതുവിജ്ഞാനവും ബുദ്ധി മികവും കൂട്ടിയിണക്കി യുകെയില്‍ ആദ്യമായി സംഘടിപ്പിച്ച സൂപ്പര്‍ ടാലന്റ് മത്സരത്തില്‍ ജെഫ് മാത്യു കിരീടം സ്വന്തമാക്കി. ഫസ്റ് റണ്ണര്‍ അപ്പ് ഫെബിന്‍ സോണിയാണ്.

മുന്‍ യുക്മ സ്റാര്‍ സിംഗര്‍ രഞ്ജിത്ത് ഗണേഷിന്റെ ഗാനങ്ങളും ഓള്‍ഡാമില്‍ നിന്നെത്തിയ ഗിത്താറിസ്റ് അനൂപിന്റെ പ്രകടനവും ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. ജെയിംസ് - ബിജു കൂട്ടുകെട്ടിന്റെ രുചികരമായ ഭക്ഷണം ചടങ്ങിനു കൂടുതല്‍ ആസ്വാധ്യതയേകി. ട്രീസ ജയിംസ്, സോവിയ സോണി എന്നിവര്‍ അവതാരകരായിരുന്നു.

ചടങ്ങില്‍ യുക്മ നാഷണല്‍ ജോ. സെക്രട്ടറി ആന്‍സി ജോയി, നാഷണല്‍ എക്സിക്യൂട്ടീവ് അംഗം ദിലീപ് മാത്യു, റീജണല്‍ വൈസ് പ്രസിഡന്റ് ജോബ് ജോസഫ്, ട്രഷറര്‍ ലൈജു മാനുവല്‍, സാല്‍ഫോഡ് അസോസിയേഷന്‍ പ്രസിഡന്റ് ജിജി ഏബ്രഹാം, സെക്രട്ടറി ബിജു കരോടന്‍ ട്രഷറര്‍ സോണി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. റീജണല്‍ സെക്രട്ടറി ഷിജോ വര്‍ഗീസ് സ്വാഗതവും ആര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ സുനില്‍ മാത്യു നന്ദിയും അര്‍പ്പിച്ചു.