ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
Wednesday, July 22, 2015 4:52 AM IST
ജിദ്ദ: ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം 2015 ലെ ഹജ് വോളണ്ടിയര്‍ സേവനത്തിന്റെ തുടക്കമെന്നോണം ശരഫിയ അല്‍ നൂര്‍ ക്ളിനിക് ഓഡിിറ്റൊറിയത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്റെര്‍ ആരംഭിച്ചു. ഹജ് വെല്‍ഫയര്‍ ഫോറം നേതാക്കളുടെ സാനിധ്യത്തില്‍ അബ്ദുല്‍ സലാം വണ്ടൂര്‍ ഉത്ഘാടന കര്മ്മം നിര്‍വഹിച്ചു. എല്ലാ ദിവസങ്ങളിലും രാത്രി ഒമ്പതു മുതല്‍ പതിനൊന്നു വരെ സെന്റര്‍ പ്രവര്‍ത്തിക്കും.

ഇത്തവണ അഞ്ഞൂറിലധികം വോളന്റിയര്‍മാര്‍ പ്രവര്‍ത്തനത്തിനു സജ്ജരാകുമെന്നു ഫോറം നേതാക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍