റിപ്പബ്ളിക്കന്‍ പാര്‍ട്ടി തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജരെ നിയമിച്ചു
Wednesday, July 22, 2015 4:51 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ സ്റ്റേറ്റ് റെപ്രസന്റേറ്റീവുമാരായ നീരജ് അന്താണി, ജനക് ജോഷ് എന്നിവരെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചു. റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഫ്യൂച്ചര്‍ മെജോറട്ട് പ്രോജക്റ്റ് ബോര്‍ഡിലാണ് ഒഹായോ ഹൌസ് പ്രതിനിധി നീരജ് അന്താണി, കൊളറാഡൊ ഹൌസ് പ്രതിനിധി ജനക് ജോഷി എന്നിവരെ 2015- 2016 കാലഘട്ടത്തിലേക്ക് നിയമിച്ചത്. ഒക്ലഹോമ ഹൌസ് മുന്‍ സ്പീക്കര്‍ റ്റി.ഡബ്ള്യു ഷാന്‍ ആണു ബോര്‍ഡിന്റെ ചെയര്‍മാന്‍. ജൂലൈ 15 നാണു പുതിയ കമ്മിറ്റിയെ നിയമിച്ചുകൊണ്ടു ഉത്തരവായത്.

സംസ്ഥാനങ്ങളില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാക്കളെ കണ്െടത്തി തിരഞ്ഞെടുപ്പിനു സജ്ജരാക്കുക എന്ന കര്‍ത്തവ്യമാണ് ബോര്‍ഡിന്റെ ചുമതലയിലുളളത്. കഴിഞ്ഞ കാലങ്ങളില്‍ ബോര്‍ഡ് കണ്െടത്തിയ പരിശീലനം നല്‍കിയ സംസ്ഥാനതല നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയിരുന്നു. ഇന്ത്യന്‍ വംശജരെ ഈ സ്ഥാനങ്ങളില്‍ നിയമിക്കുക എന്നതു പ്രവാസി ഇന്ത്യക്കാര്‍ക്ക് അഭിമാനമുളവാക്കുന്നതാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍