സിഡ്നിയില്‍ ഓള്‍ ഓസ്ട്രേലിയ സോക്കര്‍ മേള ഓഗസ്റ് 15ന്
Tuesday, July 21, 2015 5:59 AM IST
സിഡ്നി: സിഡ്നിയിലെ ഇമാുശെല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാന്റര്‍ബറി സ്പോര്‍ട്ടിംഗ് ക്ളബ്ബ് സംഘടിപ്പിക്കുന്ന മൂന്നാമത് ഓള്‍ ഓസ്ട്രേലിയ സോക്കര്‍ മേള ഓഗസ്റ് 15നു സില്‍വര്‍ വാട്ടര്‍ റോഡിലുള്ള വില്‍സന്‍ പാര്‍ക്ക് സ്റേഡിയത്തില്‍ നടക്കും.

അഡ്ലൈഡ്, ബ്രിസ്ബെയ്ന്‍, ഗോള്‍ഡ് കോസ്റ്, ന്യൂകാസില്‍, ഓറഞ്ച്, ണീഹഹീിഴീിഴ, കാന്‍ബറ തുടങ്ങിയ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള ടീമുകളും സിഡ്നിയിലെ പ്രാദേശിക ടീമുകളും ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.

ജേതാക്കള്‍ക്കു രണ്ടായിരം ഡോളര്‍ കാഷ് പ്രൈസും എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. കൂടാതെ മികച്ച കളിക്കാരന്‍, മികച്ച ഗോള്‍ ഗീപ്പര്‍, മികച്ച യുവപ്രതിഭ എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ ലഭിക്കും.

പാരമറ്റ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വില്‍സണ്‍ പാര്‍ക്ക് സ്റേഡിയവും പരിസരവും മികച്ച ഒരു ടൂറിസ്റ് കേന്ദ്രം കൂടിയാണ്. കുടുംബങ്ങളുമായി ഒത്തുചേര്‍ന്ന് മത്സരങ്ങള്‍ കാണുവാനുള്ള സൌകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

സിഡ്നിയിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ഉ്വശിറരമൃല ഒരുക്കുന്ന ഫുഡ് സ്റാളും ടൂര്‍ണമെന്റിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കും.

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ