ഡബ്ള്യുഎംസി വാര്‍ഷിക സമ്മേളനം ചെന്നൈയില്‍ ജൂലൈ 25, 26 തീയതികളില്‍
Tuesday, July 21, 2015 5:57 AM IST
ഡബ്ളിന്‍: കഴിഞ്ഞ ഇരുപതുവര്‍ഷമായി അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തിയും അംഗീകാരവും നേടി മലയാളി സമൂഹത്തിന്റെ അഭിമാനമുയര്‍ത്തിയ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ (ഡബ്ള്യുഎംസി) വാര്‍ഷികാഘോഷങ്ങള്‍ ജൂലൈ 25, 26 തീയതികളില്‍ നടക്കും. ചെന്നൈ ഗ്രീന്‍ പാര്‍ക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണു പരിപാടികള്‍ അരങ്ങേറുക.

അഞ്ചു ഭൂഖണ്ഡങ്ങളിലായി നാല്‍പ്പതില്‍പരം രാജ്യങ്ങളില്‍ 53 പ്രൊവിന്‍സുകളായി ഡബ്ള്യുഎംസി പ്രവര്‍ത്തനനിരതമാണ്. ചില പ്രൊവിന്‍സുകളില്‍ രണ്ടു ഗ്രൂപ്പുകളായി പ്രവര്‍ത്തിച്ച കൌണ്‍സില്‍ ആഗോള തലത്തില്‍ ഒരൊറ്റ സംഘടനയായി മാറുന്നു എന്ന സവിശേഷതയും ചെന്നൈ സമ്മേളനത്തിനുണ്ട്. അമേരിക്കയിലും ജര്‍മനിയിലും കൌണ്‍സില്‍ ഐക്യഗാഥ രചിച്ചുകഴിഞ്ഞു. ചെന്നൈ സമ്മേളനത്തോടെ വിഘടിച്ചു നില്‍ക്കുന്ന പ്രൊവിന്‍സുകളും ഒന്നായിത്തീരും.

ഡബ്ള്യുഎംസി ഗ്ളോബല്‍ ചെയര്‍മാന്‍ വി.സി. പ്രവീണ്‍, പ്രസിഡന്റ് എ.എസ്. ജോസ്, സെക്രട്ടറി സിറിയക് തോമസ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോളി തടത്തില്‍, മുന്‍ ചെയര്‍മാന്‍ സോമന്‍ ബേബി, സ്ഥാപകനേതാക്കളായ ആന്‍ഡ്രൂ പാപ്പച്ചന്‍, ഗോപാലപിള്ള, മുന്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, ഗ്ളോബല്‍ ഭാരവാഹികളായ ജോബിന്‍സണ്‍ കൊറ്റത്തില്‍, മൂസ കോയ, സിസിലി ജേക്കബ്, ജോര്‍ജ് കുളങ്ങര, പോളി മാത്യു സോമതീരം, ഡോ. കെ. നന്ദകുമാര്‍, ഡോ. സൂസന്‍ഡ ജോസഫ്, ലിജു മാത്യു, ഡോ. വിജയലക്ഷ്മി, പ്രിയദാസ് മംഗലത്ത്, തങ്കമണി ദിവാകരന്‍, രാജേശ്വരി ത്യാഗരാജന്‍, അജയകുമാര്‍, ടി.പി. വിജയന്‍, രാമന്‍പിള്ള, ജോസഫ് സ്കറിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഡോ. എ.വി. അനൂപ്, കണ്‍വീനര്‍ പി.എന്‍. രവി, ജോ. കണ്‍വീനര്‍ എം.പി. അന്‍വര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നു.

സമ്മേളനത്തിലേക്കുള്ള പ്രത്യേക ക്ഷണിതാക്കളായി ഐസക് ജോണ്‍ പട്ടാണിപറമ്പില്‍ (ചെയര്‍മാന്‍) ജോണി കുരുവിള (പ്രസിഡന്റ്), ജോസഫ് കില്ലിയാന്‍ (സെക്രട്ടറി), അലക്സ് കോശി വിളനിലം തുടങ്ങിയവരും പങ്കെടുക്കും.

യൂറോപ്പ് റീജണിനെ പ്രതിനിധീകരിച്ച് ജോസ് കുമ്പിളുവേലില്‍, അയര്‍ലന്‍ഡ് പ്രൊവിന്‍സിന്‍സ് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത്, വൈസ് ചെയര്‍മാന്‍ സണ്ണി ഇളംകുളത്ത്, മാത്യൂസ് ചേലക്കല്‍ എന്നിവര്‍ പങ്കെടുക്കുമെന്നു വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട് അറിയിച്ചു.