തൃത്താല കൂട്ടായ്മ ഈദ് മീറ്റ് സംഘടിപ്പിച്ചു
Tuesday, July 21, 2015 5:56 AM IST
ജിദ്ദ: ജിദ്ദയിലെ തൃത്താല കൂട്ടായ്മ രണ്ടാം പെരുന്നാളിനു ഈദ് മീറ്റ് സംഘടിപ്പിച്ചു. ഈദ് മീറ്റോടു കൂടി കൂട്ടായ്മയുടെ കീഴിലുള്ള വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തന യോഗവും കൂടി. ഓരോ വര്‍ഷത്തിലും നടത്തിവരാറുള്ള ഈദ് മീറ്റ് പരിപാടിയില്‍ വെല്‍ഫെയര്‍ ഫോറത്തിനു മുന്‍ഗണന കൊടുത്ത് എല്ലാ വര്‍ഷവും നടത്തി വരാറുള്ള റംസാനിലെ റിലീഫ് പ്രവര്‍ത്തനവും വിപുലമായി തന്നെ ഈ വര്‍ഷവും നടത്തിപ്പോന്നു.

ജിദ്ദ തൃത്താല വെല്‍ഫെയര്‍ ഫോറം എന്ന പേരില്‍ അറിയപ്പെടുന്ന കൂട്ടായ്മയിലെ ഈ സാധു സംരക്ഷണ സംഘം അഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്നതോടുകൂടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ വഴിത്തിരിവായി. ഓരോ വര്‍ഷവും നടത്തിവരാറുള്ള റിലീഫ് പ്രവര്‍ത്തനം തൃത്താലയിലേയും പരിസര പ്രദേശങ്ങളിലേയും അര്‍ഹരായ പാവപ്പെട്ടവരെ സഹായിക്കുന്നതിനു പുറമേ, രണ്േടാ മൂന്നോ മാസങ്ങള്‍ കൂടുമ്പോള്‍ ചികിത്സാ സഹായത്തിനാവശ്യമായി വരുന്ന ലെറ്ററുകള്‍ക്കുള്ള പരിഗണനകള്‍ക്കനുസരിച്ച് സഹായങ്ങള്‍ എത്തിക്കാറുമുണ്ട്. ഈ വര്‍ഷം കിട്ടിയ തുക നാട്ടിലുള്ള പാവപ്പെട്ടവര്‍ക്ക് എത്തിക്കുന്നതിനുവേണ്ടി കൂട്ടായ്മയുടെ സ്ഥാപകനേതാവ് ഇ.വി. വീരാന്‍കുട്ടി സാഹിബിനു പ്രസിഡന്റ് റസാക്ക് മൂളിപ്പറമ്പ് തുക കൈമാറി.

ബലദിയ സ്ട്രീറ്റിലെ വി.പി. മുസ്തഫയുടെ വസതിയില്‍ ഒത്തുകൂടിയ കൂട്ടായ്മയുടെ വെല്‍ഫെയര്‍ യോഗത്തിനു അധ്യക്ഷസ്ഥാനം പ്രസിഡന്റ് റസാക്ക് മൂളിപ്പറമ്പ് നിര്‍വഹിക്കുകയും വൈസ് പ്രസിഡന്റ് അഷ്റഫ് പട്ടിത്തറയുടെ ഖിറാഅത്തോടു കൂടി യോഗത്തിനു തുടക്കം കുറിക്കുകയും ചെയ്തു. മുഖ്യ പ്രസംഗം ചെയര്‍മാന്‍ മുസ്തഫ തുറക്കലും കണക്കവതരിപ്പിക്കല്‍ ട്രഷറര്‍ സൈദലവി പൈലിപ്പുറം നിര്‍വഹിച്ചു. മുന്‍നിര പ്രവര്‍ത്തകരായ ഇ.വി.അബ്ദുറഹ്മാന്‍ സാഹിബ്, ഇ.വി. വീരാന്‍കുട്ടി സാഹിബ്, മുജീബ് തൃത്താല, വാഴയില്‍ മുസ്തഫ, മേലേതില്‍ അബാസ്, വി.പി. മുസ്തഫ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അഷ്റഫ് പട്ടിത്തറ തുടക്കം കുറിച്ച ചര്‍ച്ചയില്‍ ബഷീര്‍ തുറക്കല്‍, മുജീബ് മൂത്തേടത്ത്, കുഞ്ഞിമാന്‍ ഉള്ളനൂര്‍, അലി വി.കെ. കടവ്, മുത്തു തുറക്കല്‍, ഷാജി വി.പി., മൊയ്ദീന്‍ കുട്ടി വി.കെ.കടവ്, യൂനസ് എ.വി., മന്‍സൂര്‍, അലിമോന്‍ മേഴത്തൂര്‍, താഹിര്‍ ആറങ്ങോട്ടുകര, ഷബീര്‍ പെരിങ്ങോട്, ഗഫൂര്‍ തുറക്കല്‍ എന്നിവര്‍ പങ്കെടുത്തു.

വര്‍ഷത്തില്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ നിലവിലെ കമ്മിറ്റിയിലെ പ്രസിഡന്റ് റസാക്ക് മൂളിപ്പറമ്പിലിനെയും ജനറല്‍ സെക്രട്ടറി വി.പി. നൌഷാദിനേയും ട്രഷറര്‍ ആയിരുന്ന സൈദലവി പൈലിപ്പുറത്തിനു പകരം നാസര്‍ ഉള്ളനൂരിനെയും നിലവിലെ എക്സിക്യൂട്ടീവ് മെംബര്‍മാരെയും നില നിര്‍ത്തി തുടര്‍ന്നു പോകാന്‍ തീരുമാനിക്കുകയും ചെയ്തു. യോഗത്തിനു വി.പി. നൌഷാദ് സ്വാഗതവും നാസര്‍ ഉള്ളനൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍