ജിഎംഎഫിന്റെ ഗ്ളോബല്‍ പ്രവാസി സംഗമം ജൂലൈ 22ന്
Tuesday, July 21, 2015 5:55 AM IST
കൊളോണ്‍: ഗ്ളോബല്‍ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) ആഭിമുഖ്യത്തില്‍ നടത്തുന്ന 26-ാമത് ഗ്ളോബല്‍ പ്രവാസി സംഗമത്തിനു ജൂലൈ 22നു (ബുധന്‍) ജര്‍മനിയിലെ കൊളോണിനടുത്തുള്ള സുഖവാസ കേന്ദ്രമായ ഐഫലിലെ ഒയ്സ്കിര്‍ഷനില്‍ തിരിതെളിയും.

അഞ്ചു ദിവസങ്ങളിലായി നടക്കുന്ന സംഗമം ജിഎംഎഫ് ഗ്ളോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ ഉദ്ഘാടനം ചെയ്യും. പ്രവാസികളുടെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജര്‍മനിയിലെ വിവിധ സംഘടന നേതാക്കളും പ്രതിനിധികളും പങ്കെടുത്തു സംസാരിക്കും.

എല്ലാ സായാഹ്നങ്ങളിലും ജര്‍മന്‍ മലയാളികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍കൊണ്ട് സവിശേഷമായിരിക്കും. സംഗമത്തില്‍ സാമൂഹ്യ, സാംസ്കാരിക, സാഹിത്യ രംഗത്തു പ്രവര്‍ത്തിക്കുന്നവരെ ആദരിക്കും.

ജിഎംഎഫ് ജര്‍മനി പ്രസിഡന്റ് സണ്ണി വേലൂക്കാരന്‍, വര്‍ഗീസ് ചന്ദ്രത്തില്‍ ജെമ്മ ഗോപുരത്തിങ്കല്‍, എല്‍സി സണ്ണി, മറിയാമ്മ അപ്പച്ചന്‍, ലില്ല ചക്യാത്ത് എന്നിവര്‍ സംഗമത്തിനു നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍