സ്പാനിഷ് വിമാനത്താവളം പതിനായിരം യൂറോയ്ക്കു വിറ്റു
Monday, July 20, 2015 8:14 AM IST
മാഡ്രിഡ്: പതിനായിരം യൂറോ മാത്രമാണു വിലയെങ്കിലും ഒരു വിമാനത്താവളമൊക്കെ സ്വന്തമായി വാങ്ങിയിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതില്‍ തെറ്റില്ല. മധ്യ സ്പെയ്നിലെ ഒരു വിമാനത്താവളമാണു നിസാര വിലയ്ക്കു ലേലം ചെയ്തിരിക്കുന്നത്.

ഉപേക്ഷിക്കപ്പെട്ട സിയുദാദ് വിമാനത്താവളം പാപ്പര്‍ ലേലത്തിനു വച്ചപ്പോഴാണ് ചൈനക്കാരുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര നിക്ഷേപക സംഘം ഇതു സ്വന്തമാക്കിയത്. സ്പെയിനിന്റെ പുഷ്കല കാലഘട്ടത്തില്‍ മാഡ്രിഡിനു തെക്കു ഭാഗത്ത് നിര്‍മിച്ചതായിരുന്നു ഇത്.

ലേലം കഴിഞ്ഞെങ്കിലും വിമാനത്താവളം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയും അവസരമുണ്ട്. പത്തോ നൂറോ കൂടുതല്‍ കൊടുത്താല്‍ ലേലത്തിനു പുറത്തും വിമാനത്താവളം അവസരമുണ്ടത്രേ.

വിമാനത്താവളം പുനരുദ്ധരിച്ച് ചൈനീസ് കമ്പനികള്‍ക്കു യൂറോപ്പിലേക്കുള്ള പ്രവേശന കവാടമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇപ്പോള്‍ ലേലംകൊണ്ടിരിക്കുന്ന സാനീന്‍ ഇന്റര്‍നാഷണല്‍ വ്യക്തമാക്കുന്നു.

ഒരു ബില്യന്‍ യൂറോ മുടക്കി നിര്‍മിച്ച വിമാനത്താവളം 2008ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നാലു വര്‍ഷത്തിനുള്ളില്‍ പാപ്പരായി ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍