യൂറോപ്യന്‍ ഗ്രാമത്തില്‍ ഇസ്ലാമിക് സ്റേറ്റിന്റെ താവളം കണ്ടെത്തി
Monday, July 20, 2015 8:13 AM IST
ഓസ്വെ: ബോസ്നിയ ഹെര്‍സഗോവിനയിലെ ഒരു ഗ്രാമത്തില്‍ ഇസ്ലാമിക് സ്റേറ്റുകാരുടെ താവളം തിരിച്ചറിഞ്ഞു. ഇവിടെ താമസിക്കുന്നവരെല്ലാം ഏതു നിമിഷവും വിശുദ്ധയുദ്ധത്തിനു തയാറെടുത്തവരാണത്രേ.

ഓസ്വെയില്‍ ഇസ്ലാമിക് സ്റേറ്റുകാര്‍ പണം കൊടുത്തു വാങ്ങിയ സ്ഥലത്താണ് വീടുകള്‍ അടക്കം താവളം ഒരുക്കിയിരിക്കുന്നത്. ഇവിടെ ഇവരുടെ പതാകകളും ഉയര്‍ത്തിയിട്ടുണ്ട്.

ഏതാനും മാസങ്ങള്‍ക്കിടെ ഇവിടെ പരിശീലനം നേടിയ ഏകദേശം 12 ഭീകരര്‍ സിറിയയിലേക്കു പോയതായാണു വിവരം. പല പ്രമുഖ ഭീകര നേതാക്കളും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടെന്നും അറിയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍