മ്യൂണിക് കോണ്‍സല്‍ ജനറല്‍ ഇന്ത്യന്‍ ഫോറം സന്ദര്‍ശിച്ചു
Monday, July 20, 2015 8:13 AM IST
മ്യൂണിക്: മ്യൂണിക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സേവല നായിക് ഷ്വേബിഷെഹാളിലെ ഇന്ത്യന്‍ ഫോറത്തില്‍ സന്ദര്‍ശനം നടത്തി. ആശ ഡൊമിനിക്കും സുബി ഡൊമിനിക്കും ജെ.എം. കണ്‍സള്‍ട്ട് ഡയറക്ടര്‍ ജോസഫും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

യോഗ, ഇന്ത്യന്‍ ടൂര്‍, സ്കൂള്‍ എക്സ്ചേഞ്ച് പ്രോഗ്രാം തുടങ്ങിയ ഇന്ത്യന്‍ ഫോറം ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇവിടുത്തെ വിവിധ ആയുര്‍വേദ കോഴ്സുകള്‍ ധാരാളം ജര്‍മന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നുണ്ട്. യോഗ മനുഷ്യശരീരത്തിലും ജീവിതത്തിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചു ഫോറം ഡയറക്ടര്‍ സുബി വിശദീകരിച്ചുകൊടുത്തു.

സന്ദര്‍ശക പുസ്തകത്തില്‍ ഇന്ത്യന്‍ ഫോറത്തിന് അഭിനന്ദനവും എഴുതിച്ചേര്‍ത്തതുകൂടാതെ സുബിക്ക് ആശംസകളും നേര്‍ന്നാണു കോണ്‍സല്‍ ജനറല്‍ മടങ്ങിയത്.

കാഞ്ഞിരപ്പള്ളി കാലാപ്പറമ്പില്‍ കെ.ടി. ഡൊമിനിക്കിന്റെ മകനാണു സുബി.