കൈരളി ബ്രിസ്ബെയ്നു പുതിയ ഭാരവാഹികള്‍
Monday, July 20, 2015 8:11 AM IST
ബ്രിസ്ബെയ്ന്‍: കൈരളി ബ്രിസ്ബെയ്ന്‍ ഓസ്ട്രേലിയയുടെ 2015-16 ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഷാജി തേക്കാനത്ത് (പ്രസിഡന്റ്), സാജു കലവറ (വൈസ് പ്രസിഡന്റ്), ഹണി പൈനാടത്ത് (സെക്രട്ടറി), ജോളി പൌലോസ് (ജോ. സെക്രട്ടറി), ജോണ്‍ ബോസ് (ട്രഷറര്‍), അയറിന്‍ ജോര്‍ജ് (പിആര്‍ഒ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സൂര്യ രോന്‍വി, ബാജി ഇട്ടീര, എ.കെ. കൃഷ്ണന്‍, സഞ്ജയ് മൂത്തേടന്‍, ബിജു ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.

ജൂണ്‍ 13ന് അഡ്വ. ടോണിയോ തോമസിന്റെ അധ്യക്ഷതയില്‍ എക്സിക്യൂട്ടീവ് ഭാരവാഹികളെയും 27ന് എക്സിക്യൂട്ടീവ് ഭാരവാഹികളുടെ യോഗം ചേര്‍ന്ന് പുതിയ ഭാരവഹികളെയും തെരഞ്ഞെടുത്തത്.

സെപ്റ്റംബര്‍ അഞ്ചിനു കൈരളിയുടെ ഓണാഘോഷം നടത്താനും യോഗത്തില്‍ തീരുമാനമായി.

റിപ്പോര്‍ട്ട്: ടോം ജോസഫ്