യുക്മ നാഷണല്‍ കായികമേള: സൌത്ത് ഈസ്റ് റീജണ്‍ ചാമ്പ്യന്മാര്‍
Monday, July 20, 2015 5:10 AM IST
ബര്‍മിംഗ്ഹാം: ആദ്യന്തം ആവേശം നിറച്ച യുക്മ നാഷണല്‍ കായികമേളയില്‍ 181 പോയിന്റ് നേടി സൌത്ത് ഈസ്റ് റീജണ്‍ ചാമ്പ്യന്മാരായി. ഇതേ റീജണില്‍ നിന്നുള്ള മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്സ്മൌത്ത് (ങഅജ) ഏറ്റവും കൂടുതല്‍ പോയിന്റു നേടി (105 പോയിന്റ്) മികച്ച അസോസിയേഷനുള്ള ട്രോഫി കരസ്ഥമാക്കി. മിഡ്ലാന്‍ഡ്സ് റീജണില്‍നിന്നുള്ള വൂസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ആണു വടംവലി മത്സരത്തിലെ ജേതാക്കള്‍.

രാവിലെ 11നു തുടങ്ങിയ മത്സരങ്ങള്‍ യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോം ഉദ്ഘാടനം ചെയ്തു. യുക്മ വൈസ് പ്രസിഡന്റ് ബീന സെന്‍സ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ബിജു പന്നിവേലില്‍ സ്വാഗതം ആശംസിച്ചു. യുക്മ സൌത്ത് വെസ്റ് റീജണ്‍ കലാമേള ലോഗോ പ്രകാശനം ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് നിര്‍വഹിച്ചു.

യുക്മ നാഷണല്‍ ട്രഷറര്‍ ഷാജി തോമസ്, യുക്മ നേതാക്കളായ വര്‍ഗീസ് ജോണ്‍, വിജി കെ.പി., ടിറ്റോ തോമസ്, അനീഷ് ജോണ്‍, മനോജ് കുമാര്‍ പിള്ള, ജയകുമാര്‍ നായര്‍, സണ്ണി മത്തായി, സുജു ജോസഫ്, സിജു ജോസഫ്, കെ.എസ്. ജോണ്‍സന്‍, റോജിമോന്‍ വര്‍ഗീസ്, ഷാജി ചിറമേല്‍, ബിനു പാരിപ്പള്ളി,വിനു ഹോര്‍മിസ്,ഇഗ്നേഷ്യസ് പേട്ടയില്‍,സുനില്‍ രാജന്‍, സന്തോഷ് തോമസ് തുടങ്ങിയവര്‍ വിവിധ മത്സരങ്ങളുടെ നടത്തിപ്പിനു നേതൃത്വം നല്‍കി.