റോമില്‍ ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷവും പ്രവാസി പാര്‍ലമെന്റും ഓഗസ്റ് 15ന്
Monday, July 20, 2015 5:09 AM IST
റോം: ഇറ്റലിയിലെ പ്രവാസിമലയാളികളുടെ ഇടയില്‍ കൂട്ടായ്മയും സഹകരണവും വര്‍ധിപ്പിക്കുന്നതിനും ഗാന്ധിയന്‍ ചിന്തകളുടെ പ്രചാരണത്തിനും വേണ്ടി രജിസ്റര്‍ചെയ്യപ്പെട്ട കോണ്‍ഗ്രസ് ഓഫ് ഫെയ്ത് ആന്‍ഡ് ഡമോക്രസി (സിഎഫ്ഡി) യുടെ നേതൃത്വത്തില്‍ റോമില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷവും രണ്ടാം ജനറല്‍ അസംബ്ളിയും പ്രവാസി പാര്‍ലമെന്റും സംഘടിപ്പിക്കും.

സിഎഫ്ഡിയുടെ പ്രവര്‍ത്തനങ്ങള്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന അവസരത്തില്‍ കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറാന്‍ സംഘടന തയാറെടുക്കുകയാണ്. പിറന്ന നാടിന്റെ മോചനത്തിനായി പൊരുതി മരിച്ച ധീര ദേശാഭിമാനികളുടെ സ്മരണയോടൊപ്പം ചേര്‍ന്ന് ദേശീയ പതാക ഉയര്‍ത്താനും സിഎഫ്ഡിയോടൊപ്പം നില്‍ക്കുകയും എല്ലാ ഘട്ടത്തിലും ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തു പോരുകയും സംഘടനയുടെ പുരോഗമനാശയങ്ങളോടൊത്തു നില്‍ക്കുകയും ചെയ്യുന്നവരെ ഓര്‍ക്കുകയും പരസ്പരം കണ്ടുമുട്ടി നന്ദി പറയാനും പുതുതലമുറ അധികാരമേറ്റെടുക്കുന്ന നിമിഷത്തിന് സാക്ഷികളാകുവാനും ഈ അവസരം വിനിയോഗിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ആഘോഷ പരിപാടികള്‍ ജകഅദദഅ ഉശ ജഛഞഠഅ ടഅച ഏകഛഢഅചചക 10 (ങലൃീേഅ, ചലമൃ ഇമുീഹശിലമ ആൌ ചീ:218) യില്‍ രാവിലെ 10നു രജിസ്ട്രേഷനോടെ ആരംഭിക്കും. ചടങ്ങില്‍ സിഎഫ്ഡി അംഗത്വമെടുക്കല്‍ ചടങ്ങും നടക്കും. തുടര്‍ന്നു 11നു പൊതുസമ്മേളനവും പതാക ഉയര്‍ത്തലും നടക്കും. സ്വാതന്ത്യ്രദിനപ്രതിജ്ഞ ചൊല്ലുകയും സ്വാതന്ത്യ്രദിന സന്ദേശങ്ങളും കൈമാറും. ഉച്ചയ്ക്ക് 12നു പ്രവാസി പാര്‍ലമെന്റ് ആരംഭിക്കും. തുടര്‍ന്നു കലാപരിപാടികളും ഉണ്ടായിരിക്കും.

പരിപാടികളോട് അനുബന്ധിച്ച് ബൈബിള്‍ ക്വിസ് (വിശുദ്ധ യോഹന്നാന്റെ സുവിശേഷം) മത്സരം സംഘടിപ്പിക്കും. ഒന്നാം സമ്മാനം 101 യൂറോയും രണ്ടാം സമ്മാനമായി 51 യൂറോയും സമ്മാനമായി വിജയികള്‍ക്കു ലഭിക്കും. ബൈബിള്‍ ക്വിസിനു ചേരുന്ന ഒരു ടീമില്‍ നാലു പേര്‍ മാത്രമെ ഉണ്ടാകാന്‍ പാടുള്ളൂ. പങ്കെടുക്കുന്നവര്‍ രജിസ്ട്രേഷന്‍ ഫീസായി 5 യൂറോ നല്‍കേണ്ടതാണ്. സ്നേഹവിരുന്നോടുകൂടി സമ്മേളനം സമാപിക്കും.

വിവരങ്ങള്‍ക്ക്: ഡെന്നി ചെര്‍പ്പണത്ത് (പ്രസിഡന്റ്) 00393337204291, അനീഷ് അലക്സ് (സെക്രട്ടറി) 0039 3663664030

്ശശെ ൌ ംംം.രളറശമേഹ്യ.ഓര്ഗ്, ഋാമശഹ: ശിളീ@രളറശമേഹ്യ.ീൃഴ

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍