മലയാളി അസോസിയേഷന്‍ ഓഫ് സൌത്ത് കരോളിന അപ് സ്റേറ്റ് ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിന്
Monday, July 20, 2015 5:08 AM IST
സൌത്ത് കരോളിന: മലയാളി അസോസിയേഷന്‍ ഓഫ് സൌത്ത് കരോളിന അപ്പ് സ്റേറ്റ് (മാസ്ക് അപ് സ്റേറ്റ്) ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിനു ഗ്രീന്‍വില്‍ വേദിക് സെന്ററില്‍ നടക്കും.

ഭാരത കലര്‍പന സ്കൂള്‍ ഓഫ് ഇന്ത്യന്‍ കള്‍ച്ചര്‍, നൃത്താഞ്ജലി സ്കൂള്‍ ഓഫ് ഡാന്‍സ്, ഇന്ത്യന്‍ മ്യൂസിക്കല്‍ ക്ളാസ് ഓഫ് ഡോ. സുരജിത് ഗോപാല്‍, ചന്ദ്രശേഖര മ്യൂസിക് വിദ്യാലയ, മാസ്ക് അപ് സ്റേറ്റ് അംഗങ്ങള്‍ എന്നിവരുടെ വിവിധ ഇനം കലാപരിപാടികളും അരങ്ങേറും.

കേരള വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യയുടെ ഒരുങ്ങള്‍ക്ക് ജോണ്‍ മാത്യൂസും കലാപരിപാടികള്‍ക്ക് സുമന്‍ വര്‍ഗീസ്, അനീഷ് രാജേന്ദ്രന്‍, ദില്‍രാജ് ത്യാഗരാജന്‍, ലിജോ ജോസഫ് എന്നിവരും നേതൃത്വം നല്‍കും.