ബര്‍മിംഗ്ഹാമില്‍ സാവിയോ ഫ്രണ്ടിന്റെയും കാത്തലിക് യൂത്ത് മൂവ്മെന്റിന്റെയും പ്രവര്‍ത്തനോദ്ഘാടനം
Monday, July 20, 2015 5:07 AM IST
ബര്‍മിംഗ്ഹാം: അതിരൂപത സീറോ മലബാര്‍ സഭ മാസ് സെന്ററായ സ്റെച്ച്ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സ കമ്യൂണിറ്റിയുടെ കുട്ടികളുടെ സംഘടനയായ കാത്തലിക് യൂത്ത് മൂവ്മെന്റിന്റെയും പ്രവര്‍ത്തനോദ്ഘാടനം ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.

സീറോ മലബാര്‍ സഭ ചാപ്ളെയിന്‍ ഫാ. ജയ്സണ്‍ കരിപ്പായി അധ്യക്ഷത വഹിച്ചു. സാവിയോ ഫ്രണ്ടിന്റെയും യൂത്ത് മൂവ്മെന്റിന്റെയും ഭാരവാഹികള്‍ക്ക് കത്തിച്ച മെഴുകുതിരി നല്‍കിക്കൊണ്ടാണ് മാര്‍ കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. എല്ലാവര്‍ക്കും ബിഷപ് പ്രതിഞ്ജയും ചൊല്ലിക്കൊടുത്തു. തദവസരത്തില്‍ സാവിയോ ഫ്രണ്ടിന്റെ ചാരിറ്റി ആന്‍ഡ് ആക്ടിവിറ്റി ഫണ്ടിന്റെ ഉദ്ഘാടനം ഓര്‍ഗനൈസര്‍ സാന്റി ജോസഫില്‍നിന്നു സ്വീകരിച്ചുകൊണ്ട് ബിഷപ് നിര്‍വഹിച്ചു.

സാവിയോ ഫ്രണ്ടിന്റെ ഭാരവാഹികളായ കുട്ടികള്‍ സെന്റ് ഡൊമിനിക് സാവിയോയുടെ ജീവചരിത്രം അവതരിപ്പിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ചടങ്ങിനു കൊഴുപ്പേകി.

റിപ്പോര്‍ട്ട്: ബെന്നി വര്‍ക്കി പെരിയപുറം