ഡൌണ്‍ ടൌണ്‍ മലയാളി സമാജം ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Monday, July 20, 2015 4:45 AM IST
ടൊറന്റോ: ഡൌണ്‍ ടൌണ്‍ മലയാളി സമാജം കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി നടത്തി വരുന്ന ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ആറിനു ഞായറാഴ്ച സ്കാര്‍ബറോയിലുള്ള കൈരളി റെസ്റോറന്റില്‍ വച്ചു നടത്തപ്പെടുന്നു. സമാജത്തിന്റെ ആറാമതു വാര്‍ഷികവും ഓണാഘോഷവും വിവിധയിനം കലകളില്‍ മികവു തെളിയിച്ച കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഡാന്‍സ്, പാട്ട്, ഉപകരണ സംഗീതം എന്നിവയോടുകൂടി വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ ആയിരിക്കും. ഓണാഘോഷത്തോടനുബന്ധിച്ചു ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജയ് പിള്ള