ഡാളസ് സൌഹൃദ വേദി ഓഗസ്റ് 29നു തിരുവോണം ആഘോഷിക്കുന്നു
Monday, July 20, 2015 4:44 AM IST
ഡാളസ്: ഓഗസ്റ് 29നു ഡാളസ് സൌഹൃദ വേദി തിരുവോണം സമുചിതമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തോഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ചാണു നടക്കുക.

ഓഗസ്റ് മാസം 29-നു ശനിയാഴ്ച 10.30 നു തുടങ്ങുന്ന ഓണാഘോഷ പരിപാടികള്‍ ഉച്ചയ്ക്കു രണ്േടാകൂടി അവസാനിക്കും. പുതുമയേറിയ വിവിധ കലാപരിപാടികള്‍ ആഘോഷ പരിപാടികള്‍ക്കു മാറ്റുകൂട്ടും. അഞ്ഞൂറില്‍പ്പരം ആളുകളെയാണ് ഈ ഓണാഘോഷപരിപാടിയിലേക്കു സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ