മനീഷി നാലാം നാടകോത്സവം ഒക്ടോബര്‍ 17 ന്
Saturday, July 18, 2015 8:08 AM IST
ഫിലഡല്‍ഫിയ: മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ നാലാം ദേശീയ നാടകോത്സവം ഒക്ടോബര്‍ 17 നു (ശനി) ഫിലഡല്‍ഫിയ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് നാടകോത്സവം. നാടക കലാകാരന്മാര്‍ പങ്കെടുക്കുന്ന പഠനക്കളരിയും അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ നാടക മത്സരവും ഉള്‍പ്പെടുന്നു. കേരള സംഗീത നാടക അക്കാദമിയുടെ പ്രശംസാഫലകങ്ങളും പ്രശംസ പത്രങ്ങളും സവിശേഷതയാണ്.

മണിലാല്‍ മത്തായി ഏര്‍പ്പെടുത്തിയ 'ഹെല്‍ത്ത് കെയര്‍ സ്റാറ്റ് എവര്‍ റോളിംഗ് ട്രോഫി' ഏറ്റവും നല്ല നാടകത്തിന് സമ്മാനിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന നാടകങ്ങള്‍ക്ക് കാഷ് അവാര്‍ഡുകളും ലഭിക്കും. നല്ല നടന്‍, നല്ല നടി, ശ്രദ്ധേയ നടന്‍, ശ്രദ്ധേയ നടി, നല്ല ബാല താരം, ചിരിതാരം, നല്ല രചയിതാവ്, നല്ല സംവിധായകന്‍, ശ്രദ്ധേയ രചയിതാവ്, ശ്രദ്ധേയ സംവിധായകന്‍, നല്ല പശ്ചാത്തല സംഗീതം, നല്ല രംഗക്രമീകരണം, നല്ല വേഷ സജീകരണം, നവീന പ്രമേയം എന്നീ അവാര്‍ഡുകളും നല്‍കും.

ഒക്ടോബര്‍ 17 ന് അമേരിക്കയിലെ പ്രശസ്ത മലയാള നാടക കലാകാരന്മാരെ ആദരിക്കുന്ന മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ നാലാം ദേശീയ നാടകോത്സവ വേദിയില്‍ സമ്മാനങ്ങള്‍ നല്‍കും.

പ്രമുഖ ബിസിനസ്മാന്‍ മണിലാല്‍ മത്തായിയും പമ്പയുമണ് (പെന്‍സില്‍ വേനിയാ അസോസിയേഷന്‍ ഓഫ് മലയാളീസ് ഫോര്‍ പ്രോസ്പെരിറ്റി ആന്‍ഡ് അഡ്വാന്‍സ്മെന്റ്) മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ നാലാം ദേശീയ നാടകോത്സവം സ്പോണ്‍സര്‍ ചെയ്യുന്നത്. മറ്റു മിനി സ്പോണ്‍സര്‍മാരുമുണ്ട്.

മത്സരനാടകത്തില്‍ മത പ്രചാരണം, രാഷ്ടീയ പ്രചരണം, ദേശ വിരുദ്ധം എന്നീ നിലകളിലുള്ള തീമുകള്‍ പാടില്ല. മലയാളം, ഇംഗ്ളീഷ് ഭാഷകളിലേതിലുമുള്ള നാടകമാകാം. അമേരിക്കന്‍ മലയാളികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. സ്ക്രിപ്റ്റുകള്‍ മൂല്യനിര്‍ണയം ചെയ്താണ് മത്സരത്തിന് അര്‍ഹമായ നാടകങ്ങള്‍ നിശ്ചയിക്കുക.

ശൈലീകൃത രംഗ ചലനം, കാവ്യാത്മകഭാഷ, താളബദ്ധ സംഭാഷണം, സാഹിത്യാംശം, ദൃശ്യാംശം എന്നിങ്ങനെ നാടക കലയുടെ വിവിധ സാധ്യതകളെ ആധുനിക നാടക രീതികളുമായി ഇണക്കി ആസ്വാദന ക്ഷമത പുലര്‍ത്തുന്ന നാടകങ്ങളെയാണ് തെരഞ്ഞെടുക്കുക.

നാടക കലയുടെ നിത്യ നൂതന പരിണാമങ്ങളിലൂടെ 'മനുഷ്യനും പ്രകൃതിയും' എന്ന അത്ഭുതത്തെകുറിച്ച് ഭാവോജ്ജ്വലിതരാകാന്‍ വേദികള്‍ ഒരുക്കുക എന്നതാണ് മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ലക്ഷ്യമിടുന്നത്.

സ്ക്രിപ്റ്റുകള്‍ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 10 ആണ്. യോഗ്യത നിര്‍ണയത്തില്‍ മൂല്യവത്തായി വിലയിരുത്തപ്പെടുന്ന സ്ക്രിപ്റ്റുകള്‍ ഒക്ടോബര്‍ 17 ന്  മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ നാലാം ദേശീയ നാടകമത്സരത്തില്‍ നാടകമായി അവതരിപ്പിക്കാന്‍ ബന്ധപ്പെട്ട നാടക കലാകാരന്മാര്‍ക്ക് അവസരം നല്‍കും.

നാടക മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള നാടക പ്രവര്‍ത്തകര്‍ 25 മിനിട്ട് നേരത്തേക്കുള്ള നാടകത്തിന്റെ സ്ക്രിപ്റ്റ് ഉശൃലരീൃ, ങമിലലവെശ ചമശീിേമഹ ടരവീീഹ ീള ഉൃമാമ, 325 ജമൃ ഉൃ, ജവശഹമറലഹുവശമ, ജഅ, 19115 എന്ന വിലാസത്തില്‍ എത്തിക്കണം. 35 മിനിട്ടാണ് സ്റേജില്‍ ഓരോ നാടകത്തിനും അനുവദിക്കുന്ന ആകെ സമയം. സ്റേജ് ഒരുക്ക സമയവും ഇതില്‍ ഉള്‍പ്പെടും.

നാടകത്തിന്റെ സ്ക്രിപ്റ്റ് പിഡിഎഫ് ഫോമാറ്റില്‍, ീമഹശരസമഹ@മീഹ.രീാ,ഴലീറല്@വീാമശഹ.രീാ, ശെയ്യാമവേലം@ഴാമശഹ.രീാ എന്ന ഇമെയിലുകളില്‍ അയച്ചാലും മതിയാകും. ജോര്‍ജ് ഓലിക്കല്‍ 215-873-4365, ജോര്‍ജ് നടവയല്‍ 215-494-6420, സിബിച്ചന്‍ ചെമ്പ്ളായില്‍ 215-869-5604, വിന്‍സന്റ് ഇമ്മാനുവല്‍ 215-880-3341, സുധ കര്‍ത്താ 267-575-7333, അലക്സ് തോമസ് 215-850-5268, ഫീലിപ്പോസ് ചെറിയാന്‍ 215-605-7310 എന്നിവരാണ് മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍മാര്‍. പമ്പാ ആര്‍ട്സ് ചെയര്‍മാന്‍ പ്രസാദ് ബേബിയാണ് മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ നാലാം ദേശീയ നാടകോത്സവ ചീഫ് കോ ഓര്‍ഡിനേറ്റര്‍ 215-629-6375. തമ്പി ചാക്കോ, വി.വി. ചെറിയാന്‍, ജോസ് ആറ്റുപുറം, ട്രൈസ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ രാജന്‍ സാമുവല്‍, ജനറല്‍ സെക്രട്ടറി സജി കരിംകുറ്റി എന്നിവര്‍ മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ നാലാം ദേശീയ നാടകോത്സവ രക്ഷാധികാരികളാണ്. ദേവസ്സി പാലാട്ടി, സണ്ണി കല്ലൂപ്പാറ, മനോജ് ലാമണ്ണില്‍, സുമോദ് നെല്ലിക്കാല, ജോണ്‍ പണിക്കര്‍, ജോയി ചാക്കപ്പന്‍, ഫ്രാന്‍സിസ് കാരക്കാട്ട് എന്നിവരാണ് കണ്‍വീനര്‍മാര്‍.