സ്വിസ് അപ്രന്‍റ്റീസ്ഷിപ്പ് ഇന്ത്യയിലേക്ക്
Saturday, July 18, 2015 8:07 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിന്റെ ഇന്ത്യന്‍ അംബാസഡര്‍ ലീനസ് ഫോണ്‍ കാസ്റല്‍മൂര്‍ സ്വിസിലെ പ്രശസ്തമായ അപ്രന്റീസ്ഷിപ്പ് വിദ്യാഭാസ രീതി ഇന്ത്യയിലേക്ക് വേരുപിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

ലോക രാജ്യങ്ങള്‍ പലതും പിന്തുടരുന്ന വിദ്യാഭാസ പദ്ധതി ആണ് സ്വിസ് അപ്രന്റീസ്ഷിപ്പ്. വൊക്കേഷണല്‍ വിദ്യാഭാസത്തില്‍ ഊന്നിയുള്ള സ്വിസ് രീതി ഇന്തോ-സ്വിസ് ഉടമ്പടിക്ക് കരുത്തേകുമെന്ന് ഫോണ്‍ കാസ്റല്‍മൂര്‍ പറയുന്നു.

പൈലറ്റ് പ്രോജക്ട് തുടങ്ങിയപ്പോള്‍തന്നെ വളരെയധികം രക്ഷിതാക്കള്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. 2008 ല്‍ തുടങ്ങിയ പൈലറ്റ് പ്രോജക്ടിലൂടെ ഇതിനകം നാലായിരം കുട്ടികള്‍ അപ്രന്റീസ്ഷിപ്പ് നേടി.

ഇന്ത്യയിലെ സ്വിസ് കമ്പനികള്‍ വൊക്കേഷണല്‍ അപ്രന്റീസ്ഷിപ്പ് (ഢഋഠ) കഴിയുന്നവരെ ഉള്‍കൊള്ളാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്െടന്ന് സ്വിസ് ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു. 220 സ്വിസ് കമ്പനികള്‍ ഇന്ത്യയില്‍ നിലവില്‍ ഉണ്ട്. ഒരു ലക്ഷത്തിലധികം സ്കില്‍ഡ് തൊഴിലാളികളെ ഇവര്‍ക്കു മാത്രമായി വേണം.

ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരെ കണ്െടത്താന്‍ വളരെ എളുപ്പമാണെങ്കില്‍ മറിച്ച് സ്കില്‍ഡ് തൊഴിലാളികളെ കണ്െടത്താന്‍ ആയാസമാണെന്നുളള തിരിച്ചറിവാണ് ഇങ്ങനെയുള്ള സ്വിസ് പരീക്ഷണത്തിനു വഴി തെളിഞ്ഞത്. സ്വിറ്റ്സര്‍ലന്‍ഡില്‍ 65 ശതമാനം സ്വിസ് യുവാക്കള്‍ അപ്രന്റീസ്ഷിപ്പ് പദ്ധതി തെരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യയില്‍ ഇപ്പോഴും യൂണിവേഴ്സിറ്റി ഡിഗ്രിക്കായുള്ള പരക്കം പാച്ചിലാണ്. ഇന്തോ-സ്വിസ് പരീക്ഷണം ഇന്ത്യയില്‍ പുതിയ ഒരു വിദ്യാഭാസ വിപ്ളവത്തിനു കാരണമാകുമോ എന്നു കാലം തെളിയിക്കും.

ബാസല്‍ മിഷനിലെ ഗുണ്ടര്‍ട്ട് സായിപ്പ് (സ്വിസ്) തുടങ്ങിയ വിദ്യാഭാസ വിപ്ളവത്തിന്റെ ഗുണം മലയാളികളാണല്ലോ കൂടുതലും അനുഭവിച്ചത്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍