സെന്റ് അല്‍ഫോന്‍സ കോപ്പേല്‍ ദേവാലയത്തില്‍ തിരുനാളിനു കൊടിയേറി
Saturday, July 18, 2015 5:22 AM IST
ഡാളസ്: സെന്റ് അല്‍ഫോന്‍സ കോപ്പേല്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ജൂലൈ 17നു കൊടിയേറി. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ തിരുക്കര്‍മങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. 26 നാണ് അല്‍ഫോന്‍സാമ്മായുടെ തിരുനാള്‍ സമാപിക്കുന്നത്.

17 (വെള്ളി) മുതല്‍ 24 (വെള്ളി) വരെ എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ 7 വരെ ആരാധനയും തുടര്‍ന്നു കുര്‍ബാനയും നോവേനയും ലദീഞ്ഞും ഭക്ഷണവും ഉണ്ടായിരിക്കും.

25നു വൈകുന്നേരം നാലിന് ആരാധന, 4.30ന് ജപമാല, അഞ്ചിന് ആഘോഷമായ റാസ തുടര്‍ന്ന് ഇടവകാംഗങ്ങള്‍ നടത്തുന്ന കലാപരിപാടികള്‍.

26നു (ഞായര്‍) 4.30ന് തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം, എട്ടിന് സ്നേഹവിരുന്ന് തുടര്‍ന്ന് ഡാളസ് സിംഭണി അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.

ആന്‍സി സെബാസ്റ്യന്‍, സുജാത റോയി, ലത ബാബു, ലിസമ്മ കുഞ്ഞുമോന്‍, ജാന്‍സി വില്‍സന്‍, മേഴ്സി സിബി എന്നിവരാണ് പ്രസുദേന്തിമാര്‍.

സഹനത്തിന് രണ്ട് അടയാളങ്ങള്‍ ഉണ്െടന്നും നെടുവീര്‍പ്പ്, കണ്ണുനീര്‍ എന്നീ ദൃശ്യ അടയാളവും ദൈവത്തിന്റെ വരപ്രസാദം എന്ന അദൃശ്യമായ അടയാളവും ഒരുമിച്ച അന്‍ഫോന്‍സാമ്മയുടെ ജീവിതം മാത്യകയാക്കാന്‍ തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കുകൊണ്ട് വിശുദ്ധയുടെ അനുഗ്രഹത്തിനായി ഏവരേയും ഫാ. ജോണ്‍സ്റി തച്ചാറ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ജൂഡിഷ് മാത്യു 817 235 8281, അപ്പച്ചന്‍ ആലപ്പുറത്ത് 972 754 6885, നൈജോ മാത്യു, 214 436 9535, പോള്‍ ആലപ്പാട്ട് 972 539 5491.

റിപ്പോര്‍ട്ട്: ലാലി ജോസഫ് ആലപ്പുറത്ത്