ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു ബ്രിട്ടനില്‍ പഠനത്തോടൊപ്പം 20 മണിക്കൂര്‍ ജോലിയും
Friday, July 17, 2015 5:22 AM IST
ഫ്രാങ്ക്ഫര്‍ട്ട്-ലണ്ടന്‍: ഇന്ത്യയില്‍നിന്നു വിദ്യാഭ്യാസത്തിനായി ബ്രിട്ടനില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനിമുതല്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാം.

യുകെ വീസ ആന്‍ഡ് ഇമിഗ്രേഷന്‍ വിഭാഗം ഈ വിദ്യാര്‍ഥികള്‍ക്കു സാധാരണ ദിവസം നിശ്ചിത മണിക്കൂറുകളും അവധി ദിവസം മുഴുവന്‍സമയ ജോലിക്കുമുള്ള അനുവാദമാണു നല്‍കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ മുതലാണ് ഈ നിയമം നടപ്പിലാക്കുന്നത്. ഇതോടെ അണ്ടര്‍ ഗ്രാജുവേറ്റ്, പോസ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് 20 മണിക്കൂര്‍ ജോലി ചെയ്യാം. ടയര്‍ 4 ടൈപ്പ് സ്റ്റുഡന്റ് വീസ ഉള്‍പ്പെടെ കുടിയേറ്റ നിയമത്തില്‍ നിരവധി ഭേദഗതികളാണു യുകെ കൊണ്ടുവരുന്നത്. യുകെയില്‍ വിദ്യാഭ്യാസം ചെയ്യാന്‍ 16 വയസില്‍ മുകളിലുള്ളവര്‍ക്കാണു ടയര്‍ 4 സ്റുഡന്റ് വീസ അനുവദിക്കുന്നത്. എന്നാല്‍ ഈ പുതിയ നിയമം യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പുതിയ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണു ബാധകമാകുക. തുടര്‍ പഠനത്തിലാണെങ്കില്‍ സര്‍വകലാശാലയില്‍നിന്നു മതിയായ രേഖകള്‍ സമര്‍പ്പിക്കണം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍