ഫ്രണ്ട്സ് ഓഫ് ഗുരുവായൂരപ്പന്‍ ക്ഷേത്രം ബ്രാംട്ണ്‍ കാന്‍സര്‍ കെയര്‍ കമ്യൂണിറ്റി വാക്ക് ജൂലൈ 25ന്
Friday, July 17, 2015 5:19 AM IST
ബ്രാംട്ണ്‍: ഫ്രണ്ട്സ് ഓഫ് ഗുരുവായൂരപ്പന്‍ ക്ഷേത്രവും ബ്രാംട്ണ്‍ ടെറി ഫോക്സ് ഫൌണ്േടഷനും സംയുക്തമായി കാന്‍സര്‍ കമ്യൂണിറ്റി വാക്ക് സംഘടിപ്പിക്കുന്നു.

25 നു (ശനി) നാലു മുതല്‍ 14 വയസുവരെ പ്രായത്തിലുള്ള കുട്ടികള്‍ ബ്രാംട്ണ്‍ ഡൌണ്‍ ടൌണില്‍ രണ്ടു കിലോമീറ്റര്‍ ടെറി ഫോക്സ് സന്ദേശങ്ങള്‍ ഏന്തിയ പ്ളക്കാര്‍ഡുകളുമായി റാലി നടത്തുന്നു. ചടങ്ങില്‍ കാന്‍സര്‍ റിസര്‍ച്ചിനുവേണ്ടി ഡൊണേഷനുകളും സ്വീകരിക്കും. കുട്ടികള്‍ക്ക് ടീ ഷര്‍ട്ട് വിതരണവും കൂടാതെ, റാലിക്കുശേഷം കേയജ് പാര്‍ക്കില്‍ ചേരുന്ന യോഗത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും ലഘു ഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ സൌജന്യമായി പാര്‍ക്ക് ചെയ്യുന്നതിനുള്ള സൌകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

സംരംഭം വിജയിപ്പിക്കുന്നതിനായി റീമാക്സ് റിയാലിറ്റിയുടെ മനോജ് കരാത്ത സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്െടന്ന് സംഘാടകര്‍ അറിയിച്ചു. സാമൂഹിക പ്രതിബദ്ധത ചെറിയ കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയുള്ള റാലി രാവിലെ 10 മുതല്‍ 12 വരെ ആയിരിക്കും. റാലിയില്‍ സംബന്ധിക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ ബാലു മേനോന്‍ 519 241 4849, ജയശങ്കര്‍ പിള്ള 647 985 5351 എന്നിവരുമായി ബന്ധപ്പെടുക.