ഡാര്‍വിന്‍ മലയാളി ഫോറത്തിനു പുതിയ സാരഥികള്‍
Thursday, July 16, 2015 6:57 AM IST
ഡാര്‍വിന്‍: ഓസ്ട്രേലിയയിലെ ഡാര്‍വിന്‍ മലയാളി ഫോറം പുതിയ സാരഥികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഡോ. രവി മാത്യു (പ്രസിഡന്റ്), ഏലിയാസ് വള്ളിക്കാട്ടില്‍ (വൈസ് പ്രസിഡന്റ്), ബിജി അജിത്കുമാര്‍ (സെക്രട്ടറി), ബിജോയി പോള്‍ (ജോ. സെക്രട്ടറി), ജിഗീഷ് എല്ലില്‍ (ട്രഷറര്‍), ആന്റണി തുരുത്തേല്‍ (പബ്ളിക് ഓഫീസര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി കെല്‍വിന്‍ ജോര്‍ജ്, വിജു ജോസഫ്, ലിന്‍സി ആന്റണി എന്നിവരേയും തെരഞ്ഞെടുത്തു.

എംസിഎന്‍ടി ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജോണ്‍ പിറവം തെരഞ്ഞെടുപ്പില്‍ പ്രിസൈഡിംഗ് ഓഫീസറായിരുന്നു. യോഗത്തില്‍ എബി തോമസും ജോണ്‍ കെ. ചാക്കോയും വരവുചെലവു കണക്കുകള്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പൊതുയോഗം പാസാക്കി.

ജോണ്‍ പിറവത്തിനു യാത്രയപ്പു നല്‍കി

ഡാര്‍വിന്‍: ക്യൂന്‍സ് ലാന്‍ഡിലേക്കു യാത്രയാകുന്ന ഡാര്‍വിന്‍ മലയാളി ഫോറം മുന്‍ കള്‍ച്ചറല്‍ പ്രോഗ്രാം സെക്രട്ടറിയും ഭാരവാഹിയുമായിരുന്ന ജോണ്‍ പിറവത്തിനും കുടുംബത്തിനും യാത്രയയപ്പു നല്‍കി.

ഫോറം പ്രസിഡന്റ് രവി മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബിജി അജിത് കുമാര്‍ മെമെന്റോ നല്‍കി ആദരിച്ചു. മറുപടി പ്രസംഗത്തില്‍ ഫോറത്തിന്റെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസ നേര്‍ന്നു. സമ്മേളനത്തിനുശേഷം സ്നേഹവിരുന്നും സംഘടിപ്പിച്ചു.